You are here: Bombay Orthodox Diocese»Learn Orthodoxy»അന്നൊരു വെള്ളിയാഴ്ച ആയിരുന്നു ........

അന്നൊരു വെള്ളിയാഴ്ച ആയിരുന്നു ........

20412240-elderly-80-plus-year-old-man-recovering-from-surgery-in-a-hospital-bedകുറെ ഏറെ വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവം ആണിത് . അന്നൊരു വെള്ളിയാഴ്ച ആയിരുന്നു . സായാഹ്ന സൂര്യൻ ചക്ര വാള ചുരുവുകലിൽ ചെഞ്ചായം പൂശിയിരുന്നു . പടിഞ്ഞാറെ കടലിൽ നിന്നും വന്ന മന്ദാനീലൻ ഞങ്ങളെ തഴുകുന്നുണ്ടായിരുന്നു . പക്ഷികൾ മടക്കയാത്ര ആരംഭിച്ചിരുന്നു . 

സുന്ദരമായ ഒരു സായാഹ്നം . എന്റെ സ്നേഹിതൻ പറഞ്ഞു . അദ്ദേഹം എന്റെ ഒരു ചിരകാല സുഹുര്ത്താണ് . അന്യ നാട്ടിൽ ഉദ്യൊഗമായി താമസ്സിക്കയാണ് . അവധിക്ക് നാട്ടിൽ വന്നപ്പോൾ എന്നെ സന്ദർശിക്കാൻ വന്നതാണ് . 

ആ കുന്നിന്റെ ചരിവിൽ എന്റെ ഒരു ബാല്യകാല സ്നേഹിതനും സഹപാഠിയുമാ യിരുന്ന ഒരു അദ്ധ്യാപകൻ താമസ മുണ്ട് . അദ്ദേഹം രോഗാതുരനായി ആസന്ന മരണനായി കിടക്കുന്നതായി ഞാൻ അറിഞ്ഞു . ചികിസയിൽ ഭേദപെടുന്നതാണ് രോഗം . നിർഭാഗ്യവശാൽ ചികിസ പാപമാണെന്ന് വിശ്വസിക്കുന്ന ഒരു മത വിഭാഗത്തിൽ പെട്ടയാളാണ് അദ്ദേഹം . അതുകൊണ്ട് മരുന്ന് ഉപയോഗിക്കാതെ ഒരു ദീർഘകാല വ്യവസ്ഥയിൽ ആത്മഹത്യ ചെയുകയാണ് . ആ മനുഷ്യനെ കാണുവാൻ എന്റെ സ്നേഹിതന് താല്പര്യം തോന്നി . ഞങ്ങൾ ആ ഭവനത്തിലേക്ക്‌ തിരിച്ചു . 

അയാൾ ഒരു ഡായബ്ക്ട്ടിക്സ് രോഗിയാണ് . കാലിൽ ഒരു വ്രണം ഉണ്ട് . മുതുകിൽ ഒരു വലിയ പരുവും . നീരും പഴുപ്പുമായി ചിരട്ട മുറിയുടെ വലിപ്പത്തിൽ വീർത്ത് നില്ക്കുന്നു . വേണ്ടനകൊണ്ട് ആ മനുഷ്യൻ പിടയുകയാണ് . 

ഭക്ഷണം കഴിക്കുന്നുണ്ടോ ? ഞാൻ ചോദിച്ചു . ചോറ് ഭക്ഷിക്കാറില്ല . പഞ്ചസാര കുറവുള്ള ഗോതമ്പ് മുതലായതൊക്കെ ആണ് ഭക്ഷണം . അത് രുചിയായി തോന്നുന്നതുമില്ല . അയാളുടെ ഭാര്യ പരഞ്ഞു. ഡായ ബാക്ട്ടിസ് രോഗത്തിന്റെ ഒരു ചികിത്സ ആണിത് . രോഗികൾ നെല്ലരി ഭക്ഷണം വെടിയുക എന്നത് . എന്റെ സ്നേഹിതൻ പറഞ്ഞു . 

ആ സ്ത്രീ അല്പമൊന്ന് സംശയിച്ചു നോക്കി . 

സ്നേഹിതൻ : ഈ കാലിലെ വ്രണം കഴുകുന്നുണ്ടോ ?

സ്ത്രീ : ഉണ്ട് . എന്നും വ്രത്തിയായി കഴുകി തുണി മാറി കെട്ടുന്നുണ്ട്‌ .

സ്നേഹിതൻ : കൊള്ളാം . അതും ഒരു ചികിസ ആണ് . അതുകൊണ്ട് തന്നെ ചിലപ്പോൾ വ്രണം സുഖപെട്ടുവെന്ന് വരാം . 

 സ്ത്രീ : അത് ചികിത്സ ഒന്നുമല്ല . ഞങ്ങൾ ചികിസ്സിക്കില്ല . മരുന്ന് ഉപയോഗിക്കില്ല . പാപത്തിനും രോഗത്തിന്നും മതിയായവൻ ആണ് യേശുവെന്ന് ഞങ്ങൾ വിശ്വസിക്കുന്നു . ഞങ്ങൾ വേദാനുസരണം പ്രവർത്തിക്കുന്നവർ ആണ് . 

സ്നേഹിതൻ : സഹോദരി , ഞങ്ങളും വേദാനുസരണം ആണെല്ലോ പ്രവർത്തിക്കുന്നത് . വേദപുസ്ത്തകത്തിൽ ചീകിസ്സിക്കരുത് എന്ന് പറഞ്ഞിട്ടുണ്ടോ ? ഉണ്ടെങ്കിൽ എവിടെ ആണ് ? ഒന്ന് കാണിച്ചു തരാമോ ?

സ്ത്രീ : അത് ……. ഞങ്ങളുടെ പാസ്റ്റർ ഇപ്പോൾ വരും . അദ്ദേഹം വേദ തെളിവുകൾ പറയും . ഞങ്ങൾ പ്രാർത്ഥന യിലാണ് വിശ്വസിക്കുന്നത് . അതാ പാസ്റ്റർ വരുന്നുണ്ടല്ലോ . 

പാസ്റ്റർ : സ്തോത്രം . സ്തോത്രം 

സ്നേഹിതൻ : ഉപദേശി , ഞങ്ങൾ ഈ രോഗിയായി കിടക്കുന്ന അദ്ധ്യാപകന്റെ ഭാര്യയുമായി സംസാരിക്കുക ആയിരുന്നു . അവർ പറയുന്നു . ചികില്സ്സിക്കുകയോ മരുന്നുകൾ കഴിക്കയോ ഉപയോഗിക്കയോ ചെയ്യുന്നത് പാപമാണെന്ന് . നിങ്ങളും അങ്ങനെ വിശ്വസ്സിക്കുനുണ്ടോ ?നിങ്ങളും അങ്ങനെ വിശ്വസ്സിക്കുണ്ടോ ?

പാസ്റ്റർ : ഉണ്ട് . കർത്താവ് പാപത്തിനും രോഗത്തിനും മതിയായവനെന്നു ഞങ്ങൾ വിശ്വസിക്കുന്നു . അതുകൊണ്ട് ചികിത്സിക്കേണ്ട ആവിശ്യം ഇല്ല . മരുന്ന് യേശു ആണ് . 

സ്നേഹിതൻ : പക്ഷെ കർത്താവ് വ്യക്തമായി പറഞ്ഞിട്ടുണ്ടല്ലോ , രോഗിക്ക് വൈദ്യനെ ക്കൊണ്ട് ആവിശ്യമുണ്ടെന്നു . അപ്പോൾ രോഗമുണ്ടാകാം എന്നും ഉണ്ടായാൽ വൈദ്യനെ സമീപിക്കണം എന്നുമല്ലേ അതിന്റെ അർത്ഥം . 

പാസ്റ്റർ : അങ്ങനെ ഒരു വാക്യം ഉണ്ട് . എന്നാൽ ചികിസ്സിക്കണം എന്ന് പറഞ്ഞിട്ടില്ല . 

സ്നേഹിതൻ : ചീകിൽസ്സിക്കരുത് എന്ന് പറഞ്ഞിട്ടുണ്ടോ ?

പാസ്റ്റർ : അതൊരു മുട്ടുചോദ്യമാണ് .

സ്നേഹിതൻ : അതിൽ മുട്ടൊന്നും ഇല്ലല്ലോ . മറുപടി പറയാൻ സാധിക്കുന്നില്ല എന്നേയുള്ളു . പോകട്ടെ സ്തോത്രത്തോടെ അനുഭവിക്കുന്നു എങ്കിൽ ഒന്നും വർജ്ജിക്കേണ്ടതല്ല;(1 Timothy 4:4) എന്ന് കാണുന്നു . അപ്പോൾ രോഗി സ്തോത്രത്തോടെ – പ്രാർത്ഥന യോടെ – രോഗ ശമനത്തിന് മരുന്നുകൾ ഉപയോഗിക്കേണ്ടത് അല്ലെ ?

പാസ്റ്റർ : അങ്ങനെയൊക്കെ ഒന്നോ രണ്ടോ വാക്യങ്ങൾ കാണും . ഞങ്ങൾ വിശ്വാസികൾ മരുന്നുകൾ ഉപയോഗിക്കില്ല .

സ്നേഹിതൻ : അതെന്താ , തിരുവചനം നിങ്ങൾ അനുസരിക്കുകയില്ലേ . സുവിശേഷകനായ വിശുദ്ധ ലൂക്കൊസിനെ വിശ്വാസിയും വിശുദ്ധ നുമായി നിങ്ങൾ അങ്ങീകരിക്കുനുന്ദൊ ?

പാസ്റ്റർ : ഉണ്ട് നിശ്ചയമായും . അദ്ദേഹം ഒരു രോഗി ആയിരുന്നു വെന്നോ , മരുന്നുകൾ ഉപയോഗിച്ചിരുന്നു എന്നോ വേദ തെളിവ് ഇല്ല . 

സ്നേഹിതൻ : ഇല്ല , എന്നാൽ അദ്ദേഹം രോഗികളെ ചീകിസിക്കുന്ന ഒരു വൈദ്യൻ ആയിരുന്നു എന്ന് സമ്മതിക്കാമൊ ? വേദ തെളിവ് ഉണ്ടല്ലോ . 

പാസ്റ്റർ : വൈദ്യനായ ലൂക്കോസ് എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ആർക്കെങ്കിലും അദ്ദേഹം മരുന്നുകൾ കൊടുത്തതായി വചനത്തിൽ ഇല്ല . 

സ്നേഹിതൻ : ആർക്കും മരുന്നുകൾ കൊടുത്ത് രോഗികളെ ചീകിസ്സിക്കുന്നവർ അല്ലെ വൈദ്യന്മാർ . അപ്പോൾ അദ്ദേഹവും അങ്ങനെ ചെയ്തിരുന്നു എന്ന് ന്യായമായും സ്വാഭാവികമായും വിശ്വസിക്കേണ്ടത് അല്ലെ ? ആ ചികിൽസികനായ ലൂക്കൊസിനെ വിശ്വാസിയും വിശുദ്ധ നുമായി നിങ്ങൾ അന്ഗീകരിക്കുന്നുണ്ടല്ലോ .

പാസ്റ്റർ : ഞങ്ങൾ വൈദ്യനെ അല്ല , സുവിശേഷകനായ ലൂക്കൊസിനെ ആണ് അന്ഗീകരിക്കുന്നത് . 

സ്നേഹിതൻ : കൊള്ളാം . നല്ല വാദഗതി , രണ്ടും ഒരാൾ തന്നെ അല്ലെ പാസ്റ്റരെ . മറ്റൊന്ന് പറയാം . ദഹനക്കേട് , ക്ഷീണം ഇതൊക്കെ രോഗങ്ങൾ ആണോ ?

പാസ്റ്റർ : ദഹനക്കേട് ഒരു രോഗം തന്നെ . 

സ്നേഹിതൻ : ശരി . എന്നാൽ നിന്റെ അജീർണ്ണതയും കൂടെക്കൂടെയുള്ള ക്ഷീണതയും നിമിത്തം അല്പം വീഞ്ഞും സേവിച്ചുകൊൾക( 1 Timothy 5:23)എന്ന് തിരുവചനത്തിൽ കാണു ന്നുണ്ടല്ലോ . അജ്ജീർണതയാകുന്ന രോഗത്തിന് മരുന്നായി വീഞ്ഞ് ഉപയോഗിക്കാമെന്ന് . 

പാസ്റ്റർ : വേണ്ടുന്നവർ മരുന്ന്കൾ ഉപയോഗിക്കട്ടെ . ഞങ്ങൾ ഉപയോഗിക്കില്ല . 

സ്നേഹിതൻ : ഉപദേശി എന്താണ് കണ്ണാടി ഉപയോഗിക്കുന്നത് ? വെള്ളെഴുത്ത് ഉണ്ടോ ?

പാസ്റ്റർ : എനിക്ക് വയസ് 6 0 കഴിഞ്ഞു . 

സ്നേഹിതൻ : ഉപദേശി അല്പ്പം മുടന്തി നടന്നു വരുന്നതായി കണ്ടു . എന്താ കാലിൽ വല്ല പരുക്കും പറ്റിയോ ?

പാസ്റ്റർ : പരുക്ക് ഒന്നും ഇല്ല . കാൽ വെള്ളയിൽ ആണിയാണ് . ചെരിപ്പ് ഇല്ലെങ്കിൽ ഒരു ചുവട് വയ്ക്കാൻ പ്രയാസം . 

സ്നേഹിതൻ : വെള്ളെഴുത്തിന് കണ്ണാടിയും , ആണി രോഗത്തിന് ചെരുപ്പും ചീകിൽസ്സ വിധിയാണ് . 

പാസ്റ്റർ : കണ്ണാടിയും ചെരിപ്പും ഒന്നും പാപം അല്ല . സ്തോത്രം . 

സ്നേഹിതൻ :പിന്നെ കായവും കുറുതോട്ടിയും പാപമാകുന്നത് എങ്ങനെ ഉപദേശി . പുറപ്പാട് 2 1 :1 9 -ലൽ രോഗിയായവനെ നന്നായി ചികിൽസ്സിക്കനം എന്നുണ്ടല്ലോ . ഈ ദൈവ വചനത്തെ ഉപദേശി അറിഞ്ഞോ അറിയാതെയോ അനുസരിക്കാതെ അവഗണിക്കുന്നത് ശരിയാണോ ? Revelation 3:18. നിനക്കു കാഴ്ച ലഭിക്കേണ്ടതിന്നു കണ്ണിൽ എഴുതുവാൻ ലേപവും എന്നോടു വിലെക്കുവാങ്ങുവാൻ ഞാൻ നിന്നോടു ബുദ്ധിപറയുന്നു.ഈ വചനവും പാസ്റ്റർ അനുസരിക്കില്ലേ ?

പാസ്റ്റർ : ഇതൊക്കെ സമുദായക്കാരുടെ കാനോനും പാരമ്പര്യങ്ങളും ഒക്കെ വച്ച് കൊണ്ടുള്ള വാദങ്ങളാണ് . വചനത്തിന്റെ പുസ്തകം എല്ലാത്തിലും വലുത്താണ് . 

സ്നേഹിതൻ: ഉപദേശി …. പറയാത്ത കാര്യങ്ങൾ ഒക്കെ പറഞ്ഞെന്ന് പറഞ്ഞ് തെറ്റി ഒഴിയാൻ ശ്രമിക്കരുത് . കനോന്നും പാരമ്പര്യവും ഒന്നും ഞാൻ പറഞ്ഞില്ല . നിങ്ങൾ പറയുന്ന വചനത്തിന്റെ പുസ്തകത്തിൽ നിന്ന് മാത്രമാണ് ഞാൻ പറയുന്നത് . നിങ്ങള്ക്ക് ഇതൊക്കെ പുതിയ അറിവാണെങ്കിൽ അത് വേണ്ടപോലെ മനസ്സിലാക്കുകയല്ലേ വേണ്ടത് . 2 ദിന 1 6 : 1 4 -ൽ വൈദ്യന്മാരുടെ യോഗപ്രകാരം ഉണ്ടാക്കിയ സുഗന്ധ വർഗ്ഗവും പരിമള സാധനങ്ങളും നിറച്ചിരുന്ന ശൈയ്യമേൽ മരിച്ചവനായ ആസയെ കിടത്തി എന്ന് കാണുന്നു . ശവ ശരീരത്തിന്റെ ദുർഗന്ധത്തെ തടയാനായി വൈദ്യ വിധിപ്രകാരം പ്രവർത്തിച്ചത് ഉപദേശി പറയുന്ന വചനത്തിന്റെ പുസ്തകത്തിൽ കാണുന്ന സംഭവം അല്ലെ ?

പാസ്റ്റർ : നിങ്ങൾ എന്ത് പറഞ്ഞാലും ഞങ്ങൾ ചികിൽസ്സിക്കില്ല സാറേ . ഞങ്ങൾ വിശുദ്ധ വേദ പുസ്തകം എന്നും എപ്പോഴും കൊണ്ട് നടക്കുന്നവരും വായിക്കുന്നവരും ആണ് . 

സ്നേഹിതൻ : എന്നിട്ടും നിങ്ങൾ ഇതുവരെയും ഇവയൊന്നും വായിച്ചിട്ടില്ല എന്ന് തോന്നുന്നല്ലോ . ഈ യാഥാർത്ഥ്യങ്ങൾ വായിക്കാതെയും , വായിച്ചാൽ തന്നെ മനസ്സിലാക്കാതെയും , മനസ്സിലാക്കിയാൽ തന്നെ അനുസരിക്കാതെയും , സാധുക്കളെ തെറ്റുധരിപ്പിച്ചു കൊല്ലുവാൻ തന്നെ തീരുമാനിചിരിക്കയാണോ ? ഇതൊരു വക ആത്മഹത്യയും കൊലപാതകവും അല്ലെ ?

പാസ്റ്റർ : നിങ്ങൾ വിശുദ്ധ വച്ചങ്ങളെ ദുർവ്യാഖ്യാനം ചെയ്യുക ആണ് . ദൈവമക്കൾ അതിനെ ചെവികൊള്ളുകയില്ല . 

സ്നേഹിതൻ : പ്രിയപ്പെട്ട പാസ്ടരെ , ഞാൻ ഏത് വാക്യമാണ് ദുർവ്യാഖ്യാനം ചെയ്തത് . വ്യാഖ്യാനം ആവിശ്യമാല്ലത്തവിധം വ്യക്തമായ വാക്യങ്ങൾ അല്ലെ ഞാൻ കാണിച്ചത് . ഈ വേദസത്യങ്ങൾ ദൈവമക്കൾ എന്ന് പറയുന്ന നിങ്ങളുടെ അനുയായികൾ അനുസരിക്കയില്ല എന്നാണോ ?

പാസ്ടർ : ഞങ്ങൾ  വേദസത്യങ്ങളെ അനുസരിക്കു . 

സ്നേഹിതൻ : ശരി . എസക്കിയേൽ 4 7 :1 2 -ൽ അവയുടെ ഫലം തിന്മാനും അവയുടെ ഇല ചികിത്സക്കും ഉതകും.വൃക്ഷത്തിന്റെ ഇല ജാതികളുടെ രോഗശാന്തിക്കു ഉതകുന്നു(Revelation 22:2)ഇതൊരു ചികിൽസാവിധിയല്ലെ . ദൈവം പ്രവാചകനെ കൊണ്ട് ചികിസാവിധി പറയിചിരിക്കയാണ് പാസ്ടരെ . നിങ്ങൾ വിശുദ്ധ വേദ പുസ്ത്തകത്തെ നിഷേധിക്കയാണോ ?

പാസ്ടർ : നമുക്ക് ഈ വിഷയം കർത്താവിൽ സൗകര്യം പോലെ സംസാരിക്കാം . രോഗിയുടെ മുന്നിൽ വച്ച് വേണ്ടല്ലോ .

സ്നേഹിതൻ : അതെങ്ങനെയാണ്‌ കർത്താവിൽ സൗകര്യം പോലെ സംസാരിക്കുന്നത് . ഈ രോഗി കേൾക്കതക്കവിധം ആണ് സംസാരിക്കേണ്ടത് . ഇദേഹം ഇതെല്ലാം കേൾക്കണം . കാര്യങ്ങൾ ഗ്രഹിക്കണം . ഈ നല്ല മനുഷ്യൻ ഒരു വേദ പുസ്തക പണ്ഡിതൻ അല്ല . വേദ പുസ്തക സാരങ്ങൾ നിങ്ങളാണ് അദ്ദേഹത്തെ തെറ്റായി ധരിപ്പിക്കുന്നത് . അദ്ദേഹം വളരെ ശ്രദ്ധിച്ചാണ് ഇതെല്ലാം കേൾക്കുന്നത് . 2 ദിന 2 2 : 6 -ൽ അരാംരാജാവായ ഹസായേലിനോടുള്ള യുദ്ധത്തിൽ രാമയിൽവെച്ചു ഏറ്റ മുറിവുകൾക്കു ചികിത്സ ചെയ്യേണ്ടതിന്നു അവൻ യിസ്രെയേലിൽ മടങ്ങിപ്പോയി;എന്ന് കാണുന്നു . അപ്പോൾ ചികിസ്സ ചെയ്തുവെന്നും ചെയ്യാമെന്നും ഉള്ള കാര്യത്തിൽ ഇനിയും പാസ്ടർ സംശയിക്കുന്നുണ്ടോ . വ്യാഖ്യാനം ആവിശ്യമില്ലാത്ത വേദ വാചങ്ങൾ ആണെല്ലോ ഇവയൊക്കെ . പാസ്ടർ : സാറ് പറഞ്ഞ വാക്യങ്ങൾ എല്ലാം ഞാൻ കുറിചെടുത്തിട്ടുണ്ട് . ഞാൻ അത് എല്ലാം ശോധന ചെയ്യട്ടെ . ഇപ്പോൾ ഇറങ്ങുകയാണ് . 

രോഗി : പാസ്റ്റർ , അങ്ങനെ പോകാൻ വരട്ടെ . ഈ മനുഷ്യൻ പറഞ്ഞതെല്ലാം വേദ തെളിവുകൾ ആണ് . ഇതിനെ എതിർക്കാൻ , മറുപടി നല്കാൻ ഒരു വാക്യം പോലും നിങ്ങള്ക്ക് പറയാനില്ലേ . പിന്നെ ഞാൻ എന്തിനു ഈ മരണ വേദന അനുഭവിക്കുന്നു . എന്തിനു പലരും ഇങ്ങനെ ചികിസ്സ നല്കാതെ മരിക്കുന്നു . നിങ്ങളുടെ മറുപടി എനിക്ക് കേൾക്കണം . ഞാൻ മരണത്തെ സമീപിച്ചു കൊണ്ടിരിക്കയാണ് . 

സ്നേഹിതൻ : ബഹുമാന്യനായ സഹോദര , ആ പാവം പൊയ്ക്കോട്ടേ . അദ്ദേഹം വേദപുസ്തകം ചുമന്നു കൊണ്ട് നടക്കുന്നത് അല്ലാതെ വിശുദ്ധ സഭയുടെ ഉപദേശങ്ങളെയും വിശ്വാസാങ്ങളെയും കുറിച്ച് പഠിച്ചിട്ടില്ല . വേദ പുസ്തകം കൈയിൽ കൊണ്ട് നടന്നാൽ എല്ലാം തികഞ്ഞതായി അദ്ദേഹം വിശ്വസിക്കുന്നു . ഞാൻ പറഞ്ഞത് എല്ലാം അദേഹത്തിന് പുതിയ അറിവ് ആയിരിക്കാം . 

രോഗി : സാറേ , ചികിൽസ്സിക്കുന്നത് പാപം ആണെന്ന് വേദ പുസ്തകത്തിൽ എവിടെ എങ്കിലും പറഞ്ഞിട്ടുണ്ടോ ? അറിയാൻ ചോദിക്കുന്നത് ആണ് . ക്ഷമിക്കണം . 

സ്നേഹിതൻ : എസക്കിയേൽ 34:4: നിങ്ങൾ ബലഹീനമായതിനെ ശക്തീകരിക്കയോ ദീനം പിടിച്ചതിനെ ചികിത്സിക്കയോ ഒടിഞ്ഞതിനെ മുറിവുകെട്ടുകയോ ചിതറിപ്പോയതിനെ തിരിച്ചുവരുത്തുകയോ കാണാതെപോയതിനെ അന്വേഷിക്കയോ ചെയ്യാതെ കഠിനതയോടും ക്രൂരതയോടും കൂടെ അവയെ ഭരിച്ചിരിക്കുന്നു, എന്ന് എഴുതിയിരിക്കുന്നു . ഇതിന്റെ ആന്തരീക അർത്ഥം ആണ് അക്ഷര അർത്ഥം അല്ല പ്രശ്നം എന്ന് പറയുമായിരിക്കും . എന്നാൽ ഇതിന് അക്ഷര പ്രകാരം ഉള്ള അർത്ഥവും ഉണ്ട് എന്നത് വ്യക്തം ആണ് . ഈ വാക്യത്തിൽ ചികിസ്സിക്കാതതിനെ കുറ്റ പെടുത്തിയിരിക്കയാണ് . സ്നേഹിതാ ; ഇക്കാര്യത്തിൽ ദൈവ മുമ്പാകെ നിങ്ങൾ കുറ്റകാരൻ ആകരുത് . ചികിസ്സിക്കണം എന്നാണ് വേദ പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത് . 

പാസ്റ്റർ : സഹോദരാ , ഇയാളുടെ വാക്ക് കേട്ട് നാം നമ്മുടെ തീരുമാനത്തിൽ നിന്നും പിന്നോക്കം പോകരുത് . പരിശുദ്ധ ആത്മാവിൽ കർത്താവിൽ ഉറച്ചു നില്ക്കണം . 

രോഗി : ഇദേഹം വേദ സത്യങ്ങൾ അല്ലെ പറഞ്ഞത് . അത് തെറ്റ് ആണെന്നും ചീകിൽസ്സ പാപമാണെന്നും പാസ്റ്റർ തെളിയിക്കണം . അതിന് കഴിവ് ഇല്ലെങ്കിൽ പിന്നെ എന്തിന് നിരപരാധികളെ കഷ്ടപെടുത്തുന്നു . എന്താ ഏഴുനേറ്റത് . പോകാൻ തുടങ്ങുക ആണോ . ഇരിക്കണം . മറുപടി പറയണം . 

പാസ്ടർ : എനിക്ക് അല്പം തിടുക്കം ഉണ്ട് . പിന്നെ വരാം . 

സ്നേഹിതൻ : പാസ്റ്റർ നില്ക്കയില്ല . പൊയ്ക്കോട്ടേ . നിങ്ങൾ പ്രമേഹ രോഗിയാണ് . ഈ ഭയങ്കരമായ നീരും വേദനയും പഴുപ്പും ഉള്ള നിങ്ങളുടെ മുതുകിലുള്ള ഈ വലിയ പരുവ് ഉടനെ ഒരു ഡോക്ടറെ കാണിച്ചില്ലെങ്കിൽ അപകടം ആണ് . 2 രാജാ20:7 നോക്കുക ;പിന്നെ യെശയ്യാവു ഒരു അത്തിപ്പഴക്കട്ട കൊണ്ടുവരുവിൻ എന്നു പറഞ്ഞു. അവർ അതു കൊണ്ടുവന്നു പരുവിന്മേൽ ഇട്ടു അവന്നു സൌഖ്യമായി. ഇതുപോലെ എത്രയോ വാക്യങ്ങൾ വിശുദ്ധ വേദ പുസ്തകത്തിൽ ഉണ്ട് . ചികിത്സ പാപം ആണ് എന്ന് പറയുന്നത് എത്രെയോ ഭോഷത്വമാണ് . 

രോഗി : മോനെ , വേഗം ചെന്ന് ആ ഡോക്ടറെ ഇങ്ങ് കൂട്ടികൊണ്ട് വാ . ഞാൻ ഒരു ആവിശ്യവും ഇല്ലാതെ മരണ വേദന അനുഭവിക്കയാണ് . 

സ്നേഹിതൻ :മരണവും ഗർഭനാശവും ദേശത്ത്‌ ഉണ്ടാകാതിരിപ്പാൻ ഏലിശ പുതിയ തളികയിൽ ഉപ്പ് കൊണ്ടുവന്ന് വെള്ളത്തിൽ ഇട്ടു ജലത്തെ പഥ്യമാക്കി . പുതിയ തളികയിലെ വെള്ളത്തിൽ ഉപ്പു കലര്ത്തി ജലത്തെ പഥ്യമാക്കി ഗർഭ നാശത്തിനും തന്മൂലം ഉണ്ടാകുന്ന മരണത്തിനും പ്രതി വിധി ചെയ്തു . ഇതാണ് ചികിത്സ എന്ന് പറയുന്നത് . 

രോഗി : ചികിൽസ്സിക്കുന്നതിൽ യാതൊരു തെറ്റോ പാപമോ ഇല്ല എന്ന് , അത് ആവിശ്യമെന്ന് ഇത്ര വ്യക്തമായി ദൈവ വചനം പഠിപ്പിക്കുമ്പോൾ , ഈ പാസ്റ്റർ എന്ത് അബദ്ധം ആണ് മനുഷ്യരെ പറഞ്ഞു വിശ്വസിപ്പിക്കുന്നത് . ഞാനും ഇതു വിശ്വസിച്ചു പോയല്ലോ . 

എന്റെ സഹോദര , ഈ ദൈവീക സത്യങ്ങളെ എനിക്ക് ബോധ്യപെടുത്തുവാനും ഒരു വലിയ ഭോഷത്വത്തിൽ നിന്ന് എന്നെ രക്ഷിക്കുവാനും ആയി ദൈവം അയച്ച ഒരു ദൂതൻ ആണ് അങ്ങ് . നന്ദി സഹോദര നന്ദി …… ദൈവം കൂടതലായി അങ്ങയെ ഉപയോഗിക്കട്ടെ .