You are here: Bombay Orthodox Diocese»Diocese News»നവംബർ രണ്ടാം തീയതിയിലെ തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കണം.

നവംബർ രണ്ടാം തീയതിയിലെ തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കണം.

12111976_767377270039333_1985298045415974952_nകേരള സർക്കാർ നീതി പൂർവ്വം പെരുമാറുക .കേരളത്തിൽ തദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് നവംബർ 2, 5 തിയതിൽ ആണെന്നും അറിയുന്നു. എന്നാൽ കേരളത്തിലെ ബഹുപൂരിപക്ഷം വരുന്ന ആളുകളിൽ ഈ തിയതി പ്രഖ്യാപനം കടുത്ത പ്രതിക്ഷേതത്തിനു കാരണമാക്കിയിട്ടുണ്ട്.

ഭാരതത്തിന്റെ വിശുദ്ധൻ എന്ന് ലോകം ഒക്കെ പുകൾപെറ്റ പരി പരുമല കൊച്ചുതിരുമേനിയുടെ ഓർമ്മപെരുന്നളിന്റെ പ്രധാന ദിവസം മാണ് നവംബർ 2 .പരി. പിതാവ് കാലം ചെയ്തത് അന്നാണ് .ഇതു കേവലം ഒരു വിഭാഗതിന്റെയോ , അല്ലങ്കിൽ മലങ്കര ഓർത്തഡോൿസ്‌ സുറിയാനി സഭയുടെയോ മാത്രം വിഷയമോ, പ്രയാസമോ അല്ല … പരി. പിതാവു മലങ്കര ഓർത്തഡോൿസ്‌ സുറിയാനി സഭയുടെ മാത്രം സ്വത്തും അല്ല ..മറിച്ചു ആ പുണ്യവാന്റെ മദ്ധ്യസ്ഥതയിൽ അഭയം പ്രാപിക്കുന്ന നാനാജാതി മതസ്ഥരായ എല്ലാവരുടെയും സ്വത്താണ്..അതിൽ ജാതി മതഭേതമില്ല .അതുകൊണ്ട് ഇതു ഒരു സമുദായത്തിന്റെ മാത്രം വിഷയമല്ല, കേരളത്തിലെ ജനങ്ങളുടെ മുഴുവൻ ആവിശ്യമാണ്.അതുകൊണ്ട് ഇതു ഒരു നിസാര വിഷയമായി തള്ളികളയാൻ കേരള സർക്കാർ ശ്രമിക്കരുത് . പരുമലയിലേക്ക് തീർഥാടകർ ദിവസങ്ങൾക്ക് മുമ്പ്തന്നെ വിദൂരങ്ങളിൽ വരുന്നതാണ്. പെരുന്നാൾ നവംബർ 2 , നാല് മണിയോട് മാത്രമേ പൂർത്തികരിക്കയുള്ളൂ .അതുകൊണ്ടുതന്നെ പരുമലയിൽ വരുന്ന ഭക്ത ജനങ്ങൾക്ക്‌ കൃത്യ സമയത്ത് ബൂത്തിൽ എത്തി വോട്ട് രേഖപെടുത്താൻ പ്രായോഗികമായ ബുദ്ധിമുട്ട് ഉണ്ട്. .. ഈ ഇലക്ഷൻ തിയതി പ്രഖ്യാപനം ആ ഭക്തന്മാരെ അവഹേളിക്കുന്ന തരത്തിലുള്ളതാണ് . തന്നെയുമല്ല പരുമല പെരുനാൾ ഒരു നാടിന്റെ ആഘോഷമാണ് …ഒരു നാടിനെ തന്നെ മറന്നു കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ഇതു നടപ്പാക്കാം എന്ന് കരുതിയത്‌ തികച്ചും പ്രതിഷേധാർഹം ആണ് , അപലയനീയമാണ് . കേരള സർക്കാർ ഈ കാര്യത്തിൽ പുലര്ത്തുന്ന നിസംഗത മനോഭാവം വളരെ ഗൗരവ്വതോടെയാണ് കേരള ജനത മുഴുവൻ നോക്കി കാണുന്നത് . നിരുത്തരവാദപരമായ ഈ നടപടിയിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നു .

ഈ തിയതി പ്രഖ്യാപനത്തിൽ ഉടൻതന്നെ ഒരു പുനർപരിശോധന നടത്തി ജനങ്ങളുടെ ആശങ്ക അകറ്റുംഎന്ന് പ്രതിക്ഷിക്കുന്നു. ഇക്കാര്യത്തിൽ കേരള സർക്കാർ നീതി പൂർവമായ തീരുമാനം കൈകൊള്ളുമ്മെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.ഇല്ലായെങ്കിൽ നവംബർ രണ്ടാം തീയതിയിലെ തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാൻ മലങ്കര സഭ മക്കൾ നിർബന്ധിതർ ആവും എന്ന് കേരള സർക്കാരിനെ അറിയിക്കുന്നു.