You are here: Bombay Orthodox Diocese»Diocese News»ബോംബെ ഓർത്തഡോൿസ് കൺവെൻഷന് ഒരുക്കങ്ങൾ തുടങ്ങി

ബോംബെ ഓർത്തഡോൿസ് കൺവെൻഷന് ഒരുക്കങ്ങൾ തുടങ്ങി

മലങ്കര ഓർത്തഡോൿസ് സഭയുടെ ബോംബെ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ എല്ലാവർഷവും നടത്തി വരുന്ന ബോംബെ ഓർത്തഡോൿസ് കൺവെൻഷൻ 2017 , ജനുവരി 25 മുതൽ 29 വരെ നടക്കും. ഈ വർഷത്തെ കൺവെൻഷന് നേത്രത്വം നൽകുന്നത് പ്രശസ്ത പ്രാസംഗീകൻ വന്ദ്യ ജോസഫ് ശാമുവേൽ കറുകയിൽ കോർ എപ്പിസ്‌കോപ്പ ആണ്. ജനുവരി 25 വൈകുന്നേരം വെസ്റ്റേൺ റീജിയൻ കൺവെൻഷൻ വസായ് സെന്റ് തോമസ് ദേവാലയത്തിലും, ജനുവരി 26 ന് സൂററ്റ് റീജിയൻ കൺവെൻഷൻ വാപ്പി സെന്റ് മേരീസ് ദേവാലയത്തിലും, 27 ന് കല്യാൺ റീജിയൻ കൺവെൻഷൻ കല്യാൺ സെന്റ് തോമസ് ദേവാലയത്തിലും , സെൻട്രൽ റീജിയൻ കൺവെൻഷൻ താനെ സെന്റ് സ്റ്റീഫൻസ് ദേവാലയത്തിലും നടക്കും.

12597ജനുവരി 29 ഞായാറാഴ്ച മെഗാ കൺവെൻഷൻ വാശി സെന്റ് മേരീസ് സ്കൂൾ ഗ്രൗണ്ടിൽ നടക്കും . അന്നേ ദിവസം വൈകുനേരം 4 മണി മുതൽ ടീൻസ് , യൂത്ത് എൽഡേഴ്സ് യുവ ദമ്പതികൾ എന്നിവർക്ക് വേണ്ടി വിവിധ യോഗങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.6 .30 ന് സന്ധ്യാ നമസ്കാരത്തെ തുടർന്ന് നടക്കുന്ന മെഗാ കൺവെൻഷന് ബോംബെ ഭദ്രാസന മെത്രാപോലീത്ത അഭിവന്ദ്യ ഗീവര്ഗീസ് മാർ കൂറിലോസ് അധ്യക്ഷത വഹിക്കും. വന്ദ്യ ജോസഫ് ശാമുവേൽ കറുകയിൽ കോർ എപ്പിസ്‌കോപ്പ മുഖ്യ സന്ദേശം നൽകും .

അഭിവന്ദ്യ ഗീവര്ഗീസ് മാർ കൂറിലോസ്തിരുമേനിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കൺവെൻഷന്റെ സുഗമമായ നടത്തിപ്പിന് വിവിധ കമ്മറ്റികൾ രൂപീകരിച്ചു റെവ ഫാദർ ബെഞ്ചമിൻ സ്റ്റീഫൻ (Coordinator , Spiritual Revival ).റെവ . ഫാദർ സജി താനിമ്മൂട്ടിൽ , റെവ .ഫാദർ കെ .പി വര്ഗീസ് (Conveners, Finance ), റെവ , ഫാദർ തോമസ് ഫിലിപ്പോസ് , റെവ ഫാദർ തോമസ് കെ ചാക്കോ (conveners , Publicity ) റെവ ഫാദർ എബ്രഹാം ജോസഫ് , റെവ ഫാദർ എം എസ് ഗീവര്ഗീസ് (stage ), റെവ ഫാദർ തോമസ്കുട്ടി (food ), റെവ ഫാദർ പി എൻ തോമസ്കുട്ടി , റെവ ഫാദർ ജോമോൻ (volunteers ), റെവ ഫാദർ തോമസ് മ്യാലിൽ (Choir ) തുടങ്ങിയ കോർ കമ്മിറ്റകൾ പ്രവത്തനം ആരംഭിച്ചു . ഏവരുടെയും പ്രാത്ഥന പൂർവമായ സാന്നിദ്ധ്യം ക്ഷണിച്ചുകൊള്ളുന്നു.