You are here: Bombay Orthodox Diocese»Diocese News»ബോംബെ ഭദ്രാസനത്തിലെ വിവാഹ സദ്യകളിൽ വൈൻ ടോസ്റിംഗ്ന് കർശന വിലക്ക്

ബോംബെ ഭദ്രാസനത്തിലെ വിവാഹ സദ്യകളിൽ വൈൻ ടോസ്റിംഗ്ന് കർശന വിലക്ക്

മലങ്കര ഓർത്തഡോൿസ്‌ സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ പൌലോസ് ദ്വീതിയൻ ബാവ രണ്ടു ദിവസത്തെ വാശി അരമന സദർശനത്തിന് ശേഷം ദോഹയിലേക്ക് പോയി. വ്യഴായ്ച്ച ഒരു ദിവസം പരിശുദ്ധ പിതാവ് ഭദ്രാസന മെത്രാപൊലീത്ത അഭിവന്ദ്യ കൂറിലോസ് തിരുമെനിയോടോപ്പവും , ഭദ്രാസന വൈദീകർക്കൊപ്പവും ചിലവഴിച്ചു. പരിശുദ്ധ പിതാവിന്റെ അദ്ധ്യക്ഷതയിൽ ഭദ്രാസന വൈദീക യോഗം കൂടുകയുണ്ടായി.

സഭയിലെ വിവാഹ ശ്രുശൂഷകളുടെ കാര്യത്തിൽ വൈദീകർ കുറെകൂടി ഉത്തരവാദിത്വ ത്തോകൂടി കാര്യങ്ങൾ നടത്തണം എന്ന് പരിശുദ്ധ ബാവ നിർദേശം നല്കി. സഭയുടെ കനോനകൾക്ക് വിരുദ്ധമായ യാതൊന്നും സഭയുടെ കൂദാശ കാര്യങ്ങളിൽ വൈദീകർ അനുവദിക്കരുത് എന്ന് ഉപദേശിക്കുകയുണ്ടായി. വധുവരന്മാർ വിവാഹ കൂദാഷയിൽ മാന്യമായ വസ്ത്രധാരണം നടത്തണം. ഗൌണ്‍ ഇന്ന് വ്യാപകമാണ്. എന്നാൽ അത് ശരീരം മുഴുവൻ മൂടുന്നതും സഭ്യതയ്ക്ക് നിരക്കുന്നതും ആയിരിക്കണം. വിവാഹ സദ്യകളിൽ ഇന്ന് വൈൻ ടോസ്റിംഗ് എന്ന പുതിയ ഒരു പരിപാടി കൂടി ഉൾപെടുത്തിയിരിക്കുന്നു . ഒരു കാരണവശാലും ഇതു സഭയിലെ വിവാഹങ്ങളിൽ അനുവദിക്കാൻ പാടില്ല. വൈദീകരുടെ നിർദേശം പാലിക്കാത്ത വിവാഹ സദ്യകളിൽ നിന്ന് വൈദീകർ മാറി നില്ക്കണം എന്നും പരിശുദ്ധ ബാവ നിർദേശിച്ചു . പരിശുദ്ധ ബാവയുടെ നിർദേശം ബോംബെ ഭദ്രാസനത്തിലെ വിവാഹങ്ങളിൽ നടപ്പാക്കും എന്ന് വൈദീക യോഗം പരിശുദ്ധ ബാവയ്ക്ക് ഉറപ്പു നല്കി. ഇന്നലെയും ഇന്നുമായി പരിശുദ്ധ ബാവ , ബോംബെ ഭദ്രാസനത്തിലെ ദോഹ ദേവാലയം സദർഷിക്കുന്നു.