You are here: Bombay Orthodox Diocese»Diocese News»ബോംബെ ഭദ്രാസന യുവജന പ്രസ്ഥാന വാർഷിക സമ്മേളനം 19 ന് താനെ സെന്റ് സ്റ്റീഫൻസ് പള്ളിയിൽ

ബോംബെ ഭദ്രാസന യുവജന പ്രസ്ഥാന വാർഷിക സമ്മേളനം 19 ന് താനെ സെന്റ് സ്റ്റീഫൻസ് പള്ളിയിൽ

ഓർത്തഡോൿസ് യുവജനപ്രസ്ഥാനത്തിന്റെ ബോംബെ ഭദ്രാസന തല വാർഷിക സമ്മേളനം 2017 ഫെബ്രുവരി 19 -)o തിയതി ഞായാറായ്ച്ച താനെ സെന്റ് സ്റ്റിഫൻസ് ഓർത്തഡോക്സ്‌ പള്ളിയിൽവെച്ചു നടത്തുന്നതിന് തിരുമാനിച്ചരിക്കുന്നു.

അന്നേദിവസം രാവിലെ 7 .30 ന് പ്രഭാതനമസ്കാരവും 8 .30 ന് വി. കുർബാനയും തുടർന്ന് 11 മണിക്ക് പതാക ഉയർത്തലും പിന്നീട് ആരംഭിക്കുന്ന പ്രോഗ്രാമുകൾക്ക് ബോംബെ ഭദ്രാസന മെത്രാപോലീത്ത അഭിവന്ദ്യ ഗീവർഗീസ് മാർ കൂറിലോസ് തിരുമേനിയും യുവജന പ്രസ്ഥാനം സെക്രട്ടറിയായ ബഹുമാനപെട്ട അജി കെ .തോമസ് കത്തനാരും നേതൃത്വം നൽകുന്നതാണ്. “തീർത്ഥാടക വീഥികൾ” (ഉൽപ്പ :12 :1 , വി . മത്തായി : 2 :2 ) എന്നുള്ളതാണ് ഈ സമ്മേളനത്തിന്റെ മുഖ്യ ചിന്താവിഷയം രെജിസ്ട്രേഷൻ ഫീസ് 150 രുപയാണ് . വിശദവിവരങ്ങൾ അടങ്ങുന്ന നോട്ടീസുകളും ബാനറുകളും എല്ലാപള്ളികൾക്കും അയച്ചു കൊടുത്തിട്ടുണ്ട് .

ഈ സമ്മേളനത്തിന് കഴിവതും എല്ലാ വികാരിമാരും യുവജന പ്രസ്ഥാന പ്രവർത്തകരും താല്പര്യമുള്ള എല്ലാ വിശ്വാസികളും കൃത്യസമയത്തുതന്നെ എത്തി ചേർന്ന് സമ്മേളനം വിജയപ്രദമാക്കണമെന്ന് അഭിവന്ദ്യ ഗീവർഗീസ് മാർ കൂറിലോസ് തിരുമേനി അറിയിച്ചു .