You are here: Bombay Orthodox Diocese»Diocese News»മലാഡ് ഓര്‍ത്തഡോക്സ് പള്ളിയിൽ പതിനഞ്ചുനോമ്പാചരണം

മലാഡ് ഓര്‍ത്തഡോക്സ് പള്ളിയിൽ പതിനഞ്ചുനോമ്പാചരണം

 

10169334_737572309624684_7776562001568977784_n 

ദൈവമാതാവായ വി. കന്യക മറിയാം അമ്മയുടെ നിര്യാണ പെരുനാളിനോട് അനുബന്ധിച്ച് നടത്തിവരുന്ന പതിനഞ്ചുനോമ്പ് ആചരണം ആഗസ്റ്റ്‌ ഒന്ന് മുത പതിനഞ്ചു വരെ മലാഡ് സെൻറ് തോമസ്‌ ഓര്‍ത്തഡോക്സ് പള്ളിയി നടത്തപ്പെടുന്നു. പതിനഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന ആചരണം ഇടവകയിലെ വിവിധ പ്രയർ ഗ്രൂപ്പുകളുടെ നേത്രുത്വത്തിലാണ് നടത്തപ്പെടുന്നത്. ഞായറാഴ്ച ദിവസങ്ങളിൽ രാവിലെ 6.45നും, 9.00നും ബുധനാഴ്ചയും, വെള്ളിയാഴ്ചയും വൈകിട്ട് 7.00 മണിക്കും  വി. കുര്‍ബ്ബാനയും, തിങ്കള്‍, ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ വൈകിട്ട് 7.00 മണിക്ക് ധ്യാനവും, എല്ലാ ദിവസങ്ങളിലും മാതാവിനോടുള്ള മധ്യസ്ഥതയും, രോഗികള്‍ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. പ്രാര്‍ത്ഥന ആചരണങ്ങള്‍ക്ക് ഫാ. തോമസ്‌ വറുഗീസ്, ഫാ. മാത്യു താന്നിമൂട്ടില്‍ എന്നിവർ നേത്രുത്വം നല്കും. പ്രാര്‍ഥനാ വിഷയങ്ങള്‍ക്ക്‌ 9869147050 –ല്‍ ബന്ധപ്പെടുക.