Visit BODC Diocesan Directory

You are here: Bombay Orthodox Diocese»Learn Orthodoxy»"സഹോദരന്മാരേ, കർത്താവിന്റെ നാമത്തിൽ സംസാരിച്ച പ്രവാചകന്മാരെ കഷ്ടാനുഭവത്തിന്നും ദീർഘക്ഷമെക്കും ദൃഷ്ടാന്തമായി വിചാരിച്ചുകൊൾവിൻ.സഹിഷ്ണത കാണിച്ചവരെ നാം ഭാഗ്യവാന്മാർ എന്നു പുകഴ്ത്തുന്നു

"സഹോദരന്മാരേ, കർത്താവിന്റെ നാമത്തിൽ സംസാരിച്ച പ്രവാചകന്മാരെ കഷ്ടാനുഭവത്തിന്നും ദീർഘക്ഷമെക്കും ദൃഷ്ടാന്തമായി വിചാരിച്ചുകൊൾവിൻ.സഹിഷ്ണത കാണിച്ചവരെ നാം ഭാഗ്യവാന്മാർ എന്നു പുകഴ്ത്തുന്നു

11822813_799401280173429_1754687303976789122_n“സഹോദരന്മാരേ, കർത്താവിന്റെ നാമത്തിൽ സംസാരിച്ച പ്രവാചകന്മാരെ കഷ്ടാനുഭവത്തിന്നും ദീർഘക്ഷമെക്കും ദൃഷ്ടാന്തമായി വിചാരിച്ചുകൊൾവിൻ.സഹിഷ്ണത കാണിച്ചവരെ നാം ഭാഗ്യവാന്മാർ എന്നു പുകഴ്ത്തുന്നു (യാക്കോബ് 5 9,10 )”….

മറിയം എപ്പൊഴാണു സ്ത്രീകളുടെയെല്ലാം ശാപം മാറ്റിയത്‌?  പെന്തകോസ്റ്റ് സഹോദരങ്ങളുടെ ഒരു സംശയമാണ്. നിങ്ങൾക്ക് മനസിലാക്കാൻ കഴിയുമെങ്കിൽ മനസിലാക്കുക … ഏതാനും കാര്യങ്ങൾ ചുവടെ കുറിക്കുന്നു….. ആദിമ സഭയുടെ ജീവിതവും ചരിത്രവും വ്യക്തമായി അറിയാത്ത പെന്തകോസ്റ്റ് സഹോദരങ്ങൾക്ക്‌ പരിശുദ്ധ കന്യക മറിയാമിനെ മനസ്സിലാക്കാൻ കഴിയില്ല . സഭയുടെ വിശ്വാസ സംഹിതയുടെ അടിസ്ഥാനത്തിൽ കൂടിയും വിശുദ്ധ കന്യക മരിയാമിനെ കുറിച്ച് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. പിതാക്കന്മാരുടെ എഴുത്തുകൾ നാം പരിശോധിക്കുമ്പോൾ , അവരിലെല്ലാം പൊതുവെ കാണുന്ന ആശയ ഗതി , ആദിമ സ്ത്രീയായ ഹവയുടെ പാപം മൂലം വന്ന ശാപത്തിന് ശാന്തിയുണ്ടായത് , ദ്വീതീയ സ്ത്രീയായ പരിശുദ്ധ കന്യക മറിയം ദൈവത്തിന് തന്നെ തന്നെ കീഴ്പെടുത്തി കൊടുത്തത് കൊണ്ടാണ് എന്നുള്ളതാണ് . ഹവ എന്ന സ്ത്രീയുടെ ദുഷ് പ്രവർത്തിക്ക് പരിഹാരമുണ്ടായത് വേറൊരു സ്ത്രീയുടെ (കന്യകയുടെ ) പ്രവർത്തി മൂലമാണ്.

166-അം ആണ്ടിൽ കൊല്ലപ്പെട്ട ജസ്റ്റിൻ മാര്ട്ടിയർ എന്ന പിതാവ് യെഹൂദന്മാരെ ഉദ്ദേശിച്ചു എഴുതിയ ട്രൈഫോവുമായുള്ള സംഭാഷണം എന്ന ഗ്രന്ഥത്തിൽ ആണ് മുകളിൽ പറഞ്ഞ ആശയം ആദ്യം പ്രതി പാദിച്ചു കാണുന്നത്.സകല സൃഷ്ട്ടിക്കും മുമ്പായി പിതാവിൽ നിന്നും അവന്റെ ശക്തിയും ആഗ്രഹവും മൂലം ജനിച്ചവനാണ് വചനം എന്ന് നാം അറിയുന്നു. ..സര്പ്പം മൂലമുണ്ടായ അനുസരണ ക്കേട്‌ , അതാരംഭിച്ച വിധത്തിൽ തന്നെ ഇല്ലാതാക്കുവാൻ വേണ്ടി , താൻ കന്യകയിൽ നിന്നും ജനിച്ചു മനുഷ്യനായി തീര്ന്നു . എന്തുകൊണ്ടെന്നാൽ അന്നുവരെ നിഷ്ക്കമക്ഷ കന്യകയായിരുന്ന ഹവ സര്പ്പം സംസാരിച്ച വചനത്തെ ഗർഭത്തിൽ ധരിക്കയും അനുസരണ ക്കേടിനെയും മരണത്തെയും ജനിപ്പിക്കയും ചെയ്തു. കന്യക മറിയാം ആകട്ടെ വിശ്വാസവും സന്തോഷവും കൊണ്ട് നിറഞ്ഞിട്ടു (ദൈവത്തിന്റെ ആത്മാവ് അവളുടെ മേൽ വരുമെന്നും അത്യുന്നതന്റെ ശക്തി അവളുടെ മേല നിഴലിടുമെന്നും ,തന്മൂലം അവളിൽ നിന്നും ജനിക്കുന്ന പരിശുദ്ധൻ ദൈവ പുത്രനാണെന്നും ഉള്ള സദ്വാർത്ത മാലാഖ അവളെ അറിയിച്ചപ്പോൾ ) ഉത്തരം പറഞ്ഞത് ” നിന്റെ വചനം പോലെ എനിക്ക് ഭവിക്കട്ടെ ” എന്നായിരുന്നുവല്ലോ .

എ ഡി 150 മുതൽ 220 വരെ വടക്കേ ആഫ്രിക്കയിൽ ജീവിച്ചിരുന്ന ഒരു ആദിമ സഭ പിതാവ് ആണ് തെർത്തുല്ലിയൻ . De Carne Christ എന്ന അദ്ദേഹത്തിൻറെ കൃതികളുടെ 17 -അം അദ്ധ്യായത്തിൽ അദ്ദേഹം ഇങ്ങനെ എഴുതി . “സാത്താൻ കരസ്ഥമാക്കിയ ദൈവ സ്വരൂപവും സാമ്യവും സാത്താന്റെ പ്രവർത്തിക്ക് തുല്യമായ ഒരു പ്രവർത്തി മൂലം ദൈവം ദൈവം വീണ്ടെടുത്തു. മരണ സ്ഥാപകമായ വചനം ഹവായിലേക്ക് പ്രവേശിച്ചത്‌ ഹവ കന്യക ആയിരിക്കെ ആയിരുന്നു . അപ്പ്രകാരം തന്നെ ജീവനെ സ്ഥാപിക്കയും കെട്ടിപ്പടുക്കയും ചെയ്യുന്ന ചെയ്യുന്ന ദൈവ വചനവും ഒരു കന്യകയിലേക്ക് തന്നെ പ്രവേശിച്ചു.ഇതുണ്ടായത് സ്ത്രീ വര്ഗം നാശ വിധേയമാക്കിയതിനെ സ്ത്രീ വർഗത്തിൽ ക്കൂടെ ത്തന്നെ രക്ഷയിലേക്ക് കൊണ്ടുവരുവാൻ വേണ്ടിയായിരുന്നു. ഹവ സർപ്പത്തെ വിശ്വസിച്ചു. കന്യക മറിയം ഗബ്രിയേലിനെ . ഒരുവൾ തന്റെ വിശ്വാസം മൂലം ഉളവാക്കിയ അബദ്ധത്തെ മറ്റവൾ വിശ്വാസം മൂലം ദൂരീകരിച്ചു .

എ ഡി 200 – ൽ കാലം ചെയ്ത ഐരെനിയൊസ് എന്ന പിതാവ് വേദ വിപരീതികൽക്കെതിരെ എഴുതിയ Adversus Haereses എന്ന ഗ്രന്ഥത്തിന്റെ മൂന്നാം പുസ്തകം 22 -അം അദ്ധ്യായത്തിലും 5 -അം പുസ്തകം 19 -അം അദ്ധ്യായത്തിലും പരിശുദ്ധ കന്യകയെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട് . അവിടെയും കന്യകയായ ഹവയുടെ പാപം മൂലം വന്ന ദുരന്തം കന്യകയായ മറിയാമിന്റെ അനുസരണം മൂലമാണ് പരിഹ്രിതമായതു എന്ന ചിന്തയാണ് നല്കുന്നത് . 5 :19 -ൽ നിന്നൊരു ഭാഗം ഉദ്ധരിക്കാം .” സന്ദേശ വാഹകന്റെ സംസാരം മൂലം വശീകൃതയായ ഹവ ദൈവ വചനത്തെ നിഷേധിച്ചുകൊണ്ട് ദൈവ സന്നിധിയിൽ നിന്നും പാലായനം ചെയ്തു . മരിയാമിനോട് സന്ദേശ വാഹകൻ (മാലാഖ ) സദ്വാർത്ത പ്രഖ്യാപനം ചെയ്തു. അവൾ ആ വചനത്തെ അനുസരിച്ചുകൊണ്ട് ദൈവത്തെ ഉള്ളിൽ വഹിച്ചു. ഒരുവൾ ദൈവ ത്തെ നിഷേധിച്ചുവെങ്കിലും മറ്റവൾ അനുസരിപ്പാൻ കാരണമായി . അങ്ങനെ കന്യകമറിയാം കന്യകയായ ഹവായുടെ പ്രതി പാഠക ആയി തീർന്നു . ഒരു കന്യക മൂലം മനുഷ്യ വർഗം മരണത്തിലേക്ക് പിടിച്ചു കെട്ടപ്പെട്ടതുപോലെ തന്നെ മറ്റൊരു കന്യക മൂലം അത് രക്ഷിക്കപ്പെട്ടു. ഒരു കന്യകയുടെ അനുസരണ കേടിന് പ്രതിവിധിയായി ഒരു കന്യകയുടെ അനുസരണം ഉണ്ടായി.കന്യക മറിയാമിനെ ദൈവത്തിന്റെ കൈയിലെ ഒരു passive ആയ ഉപകരണമായി മാത്രമല്ല കരുതുന്നത്. പ്രത്യുത സ്വമേധയാ സഹകരിക്കുന്ന ഒരു മനുഷ്യ വ്യക്തിയായിട്ടത്രേ . കന്യകയുടെ വിശ്വാസവും അനുസരണവും കർത്താവിന്റെ മനുഷ്യാവതാരത്തിന് ആവിശ്യമായിരുന്നു. ദൈവം തന്നെ തെരഞ്ഞെടുത്തു എന്നുള്ള അത്ഭുതാവഹ പരമാർത്ഥ ത്തോടൊപ്പം തന്നെ നാം അനുസ്മരിക്കേണ്ടാതാണ് പരിശുദ്ധ കന്യകയുടെ ഈ സ്വമേധയാ സഹകരണവും അനുസരണവും.

ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പിതാക്കന്മാരെ ക്കാളും മിടുക്കന്മാരാണോ ഇന്നത്തെ പെന്തോകൾ ? വേദ പുസ്തകം ദുര് വ്യാഖ്യാനം ചെയ്യാൻ ഇവര്ക്ക് ആരാണ് അനുവാദം നല്കിയത് ? ജസ്റ്റിൻ മാർട്ടിയർ , തെർത്തു ല്ലിയൻ , ഐരെനീയൊസ് എന്നി പിതാക്കന്മാരുടെ പഠിപ്പിക്കലുകൾ ആണ് ഞാൻ മുകളിൽ പോസ്റ്റിൽ ഉദ്ടരിചിരിക്കുന്നത് …അവർ കര്ത്താവിന്റെ ശിഷ്യന്മാരുടെ പ്രസംഗങ്ങൾ കേട്ടവരോ , അല്ലെങ്കിൽ അവരുടെ ശിഷ്യന്മാരുടെ പ്രസംഗങ്ങൾ കേട്ട് കര്ത്താവിനെ അറിഞ്ഞവരാണ് …ആ കാലങ്ങളിൽ പുതിയ നിയമ പുസ്തകങ്ങൾ എഴുതപ്പെട്ടി ട്ടുണ്ടാവാം …. എന്നാൽ 27 എന്ന് നിജ പെടുത്തിയിട്ടില്ല … ഈ പിതാക്കന്മാർ രൊക്കെ അംഗീകരിച്ച പുസ്തകങ്ങൾ ആണ് പില്ക്കാലാത്തു 27 എന്ന ഗണത്തിൽ വന്നത്…. ഇതു വല്ലതും ഇന്നത്തെ പെന്തോകൾക്ക് അറിയുമോ ? വിശുദ്ധ സഭ വേദ പുസ്തകം തന്നില്ലായിരുന്നെങ്കിൽ നിങ്ങൾ എങ്ങനെ ഈ ദുർ വ്യാഖാനങ്ങൾ നടത്തുമായിരുന്നു പെന്തോ സഹോദരങ്ങളെ ?

പരിശുദ്ധ കന്യക മറിയാമിനെ ഓർത്തഡോൿസ്‌ സഭ ഒരിക്കലും ദൈവത്തെക്കാൾ ഉപരി കരുതുകയോ , ദൈവത്തിന് തുല്യമായി ആരാധിക്കയോ ചെയ്യുന്നില്ല ….  സഹോദരങ്ങളെ അത് നിങ്ങളുടെ തെറ്റ് ധാരണ ആണ്… അല്ലെങ്കിൽ മനപൂർവ്വം വിശ്വാസികളെ പറ്റിക്കാൻ നിങ്ങൾ സ്വയം കണ്ടെത്തിയ , നിങ്ങൾ പരത്തുന്ന ഒരു ഗോസ്സിപ്പ് മാത്രമാണിത്.

11796211_799404096839814_4037030987621065292_nഓർത്തഡോൿസ്‌ സഭ കന്യക മറിയാമിനെ ദൈവമായി കരുതുന്നില്ല , ആരാധിക്കുന്നില്ല …. എന്നാൽ സാക്ഷാൽ ദൈവത്തെ പ്രസവിച്ചവൾ എന്ന നിലയിൽ ദൈവ പ്രസവിത്രി എന്ന് വിളിക്കുന്നു. അവളെ ബഹുമാനിക്കുന്നു.കർത്താവിന് കൊടുക്കേണ്ട ഒരു സ്ഥാനവും ഓർത്തഡോൿസ്‌ സഭ കന്യക മറിയാമിന് നല്കുന്നില്ല . എന്നാൽ നിങ്ങൾ അവളെ സ്നേഹിക്കുന്നു , ബഹുമാനിക്കുന്നു … കാരണം അവൾ വചനമാം ദൈവത്തെ ഉദരത്തിൽ സ്വീകരിച്ച മനുഷ്യ സ്ത്രീയാണ് . സാക്ഷാൽ ദൈവത്തിന് മുലപാൽ നല്കുവാൻ ഭാഗ്യം ലഭിച്ചവൾ ആണ് . ക്രിസ്തു ദൈവമാകയാൽ ക്രിസ്തുവിനെ പ്രസവിച്ചവൾ ദൈവ പ്രസവിത്രി തന്നെയാണ്.അതുപോലെ ഒന്നാമത്തെ ഹവ്വ വരുത്തിയ പാപത്തിന്റെ പ്രായശ്ചിത്തം രണ്ടാം ആദം സാധിച്ചതിന് കന്യക മറിയാം മുഖാന്തരമായതിനാൽ അവളെ രണ്ടാം ഹവ്വ എന്ന് നാമകരണം ചെയ്യുന്നു.

ആയതുപോലെ കർത്താവിനെ ഉദരത്തിൽ സ്വീകരിക്കുമ്പോൾ അവൾ കന്യക ആയിരുന്നു . കർത്താവിനെ പ്രസവിച്ചു കഴിഞ്ഞപ്പോഴും അവളുടെ കന്യാകത്വ മുദ്രയ്ക്ക് ഭംഗം ഉണ്ടായില്ല എന്ന് സഭ വിശ്വസിക്കുന്നു. മരണപര്യന്തം അവൾ കന്യകയായി തുടർന്നു എന്ന് സഭ പഠിപ്പിക്കുന്നു. എന്നാൽ മറിയാമിന്റെ കന്യാകത്വ പരിശോധന ഒന്നും നടത്തുവാൻ സഭ മുതിർന്നിട്ടില്ല . അതിന്റെ ആവിശ്യവുമില്ല . സർവവും ജഡീക കണ്ണോടെ , ലൈഗീക ചുവയിൽ വീക്ഷിക്കുന്ന പെന്തോ സമൂഹങ്ങൾക്ക് ഇതൊന്നും ദഹിക്കയില്ല .കന്യക മറിയം ജഡത്തെ ജയിച്ചവൾ ആണ്. ജോസെഫിന്റെ ഭാര്യ എന്നതിലുപരി ക്രിസ്തുവിനെ പ്രസവിക്കാനാണ് മറിയാമിനെ ദൈവം തെരഞ്ഞെടുത്തത്. ക്രിസ്തുവിന്റെ മനുഷ്യാവതാര സംഗതിയിൽ പങ്കു വഹിക്കാനാണ് ദൈവം മനുഷ്യരിൽ നിന്ന് മറിയമിനെയും ജോസഫ്‌ നെയും തെരഞ്ഞെടുത്തത്.. ഒരു മനുഷ്യായിസിലെ ഏറ്റവും ഉദാത്തമായ സൗഭാഗ്യം ലഭിച്ച ഈ ദമ്പതികളെ കേവലം ലൈഗീകതയുടെ പേരിൽ വിശകലനം ചെയ്യുന്ന പെന്തോകളെ നിങ്ങൾക്ക് അയ്യോ കഷ്ടം ! നാണമില്ലേ നിങ്ങൾക്ക് .മറ്റൊരു കാര്യം കൂടി …. കര്ത്താവിന്റെ പ്രിയ ശിഷ്യനും സഭയുടെ തൂണ്‍ എന്ന് പൌലോസ് വിശേഷിപ്പിച്ചവനായ യാക്കോബ് ഇപ്രകാരം എഴുതുന്നു … “സഹോദരന്മാരേ, കർത്താവിന്റെ നാമത്തിൽ സംസാരിച്ച പ്രവാചകന്മാരെ കഷ്ടാനുഭവത്തിന്നും ദീർഘക്ഷമെക്കും ദൃഷ്ടാന്തമായി വിചാരിച്ചുകൊൾവിൻ.സഹിഷ്ണത കാണിച്ചവരെ നാം ഭാഗ്യവാന്മാർ എന്നു പുകഴ്ത്തുന്നു (യാക്കോബ് 5 9,10 )”…. അതെ കർത്താവിന് വേണ്ടി സഹിഷ്ണത കാട്ടിയവരെ ആണ് പരിശുദ്ധ സഭ ഭാഗ്യവാൻ , ഭാഗ്യ വതി എന്നൊക്കെ വാഴ്ത്തുന്നത് . പരിശുദ്ധ മറിയയും തന്നെ കുറിച്ച് ഇപ്രകാരം പറയുന്നു “അവൻ തന്റെ ദാസിയുടെ താഴ്ച കടാക്ഷിച്ചിരിക്കുന്നുവല്ലോ; ഇന്നുമുതൽ എല്ലാതലമുറകളും എന്നെ ഭാഗ്യവതി എന്നു വാഴ്ത്തും.((ലൂക്കോസ് 1 :48)…. അതെ മറിയാം ഭാഗ്യവതിയാണ് … കാരണം അവളുടെ സഹകരണ മില്ലായിരുന്നുവെങ്കിൽ മനുഷ്യാവതാരം ഉണ്ടാവില്ലായിരുന്നു. ദൈവത്തിന് മനുഷ്യന്റെ ഇടയിൽ പ്രവർത്തിക്കണമെങ്കിൽ അവന്റെ സഹകരണം ആവിശ്യമാണ് . വചനം ഇപ്രാകരം പറയുന്നു “ഏതാനും ചില രോഗികളുടെമേൽ കൈവെച്ചു സൗഖ്യം വരുത്തിയതു അല്ലാതെ അവിടെ വീര്യപ്രവൃത്തി ഒന്നും ചെയ്‍വാൻ കഴിഞ്ഞില്ല.അവരുടെ അവിശ്വാസം ഹേതുവായി അവൻ ആശ്ചര്യപ്പെട്ടു. (മാർക്കോസ് 6:5,6 )…. അതെ മനുഷ്യന്റെ വിശ്വാസവും സഹകരണ വുമില്ലെങ്കിൽ ദൈവം പ്രവർത്തിക്കില്ല …. പാപ മോചനം മനുഷ്യന് ആണ് ആവിശ്യമായി വന്നത്… എന്നാൽ അവനു അതിനു തക്ക പ്രായശിത്തം ചെയ്യുവാൻ സാധിക്കാതെ വന്നതിന്നാലാണ് അവൻ മനുഷ്യ വേഷം പൂണ്ടത് … ആ മനുഷ്യ വതാര സംഗതിയിൽ പൂർണ വിശ്വാസത്തോടും , സമർപ്പണ ത്തോടും പങ്കെടുത്ത രണ്ടു മഹത്തുക്കൾ ആണ് മറിയയും ജോസഫ്‌ എന്നവർ. അവർ കേവലം ലൈഗീകതയ്ക്ക് അടിമ പെട്ടു എന്ന് പറയുവാൻ  നിങ്ങൾക്ക് എങ്ങനെ കഴിയുന്നു ?

ഭാരതീയ തത്ത്വ ശാസ്ത്രത്തിൽ രണ്ടു ന്യായകളെ കുറിച്ച് പറയുന്നുണ്ട് .

  1. മാർജ്ജാര ന്യായപൂച്ച തന്റെ കുഞ്ഞിനെ അതിന്റെ കഴുത്തിൽ കടിച്ചെടുത്തു സഞ്ചരിക്കുന്നത് പോലെ ദൈവം മനുഷ്യനെയും നോക്കിക്കൊള്ളും … പൂച്ച കുഞ്ഞ് വെറുതെ കിടക്കുന്നത് പോലെ ദൈവ മുമ്പാകെ അങ്ങ് നിന്ന് കൊടുത്താൽ മതി.
  1. മർക്കട ന്യായകുരങ്ങ് തന്റെ കുട്ടി കുരങ്ങുമായി സഞ്ചരിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ ? പൂച്ച അതിന്റെ കുഞ്ഞുമായി സഞ്ചരിക്കുന്നത് പോലെ അല്ല . മറിച്ച് കുട്ടി കുരങ്ങ് അതിന്റെ തള്ളയെ കെട്ടി പിടിക്കും ..അപ്പോൾ മാത്രമേ തള്ള കുരങ്ങു കുട്ടിയുമായി ചലിക്കയുള്ളൂ .

എനിക്ക് തോന്നുന്നത് പെന്തോകൾ മാർജ്ജാര ന്യായയുടെ വക്താക്കൾ ആണെന്നാണ്‌ . ദൈവം എല്ലാം നോക്കി കൊള്ളും എന്ന ചിന്ത… ഇതിനെ ഞാൻ പൂർണമായി നിരസിക്കുന്നില്ല … ദൈവത്തിന്റെ കൃപ എന്നൊന്ന് ഉണ്ട് … അതിൽ അടങ്ങിയിരിക്കുന്ന സംഗതികൾ ഇത്തരത്തിൽ ലഭിക്കാം … എന്നാൽ ഇതിനെ അലസതയുടെ ആത്മീയത എന്ന് വിളിക്കാൻ ആണ് എന്നിക്കിഷ്ട്ടം … കാരുണ്യവാനായ ദൈവത്തിന്റെ സ്നേഹത്തെ ചൂക്ഷണം ചെയ്യാനുള്ള ശ്രമമല്ലേ ഇത് ? എന്നാൽ മാർജ്ജാര ന്യായയിൽ തള്ള കുരങ്ങിന് ചലിക്കാൻ കുട്ടി കുരങ്ങിന്റെ സഹകരണം ആവിശ്യമാണ് . അപ്പോൾ അവർക്ക് സുഗമമായി ചലിക്കാം. ദൈവവും ഇതു തന്നെ ആണ് ആഗ്രഹിക്കുന്നത് … അതുകൊണ്ടാണ് അവൻ ജഡ ധാരണം ചെയ്തതും , അതിനു മനുഷ്യന്റെ സഹകരണം ആവിശ്യപ്പെട്ടതും…. ദൈവത്തിന്റെ ഈ ആവിശ്യത്തോട് ക്രിയാത്മകമായി പ്രവർത്തിച്ച കന്യകയെ ഭാഗ്യവതി എന്നല്ലെങ്കിൽ വേറെ എന്ത് വിളിക്കാനാണ് …