Visit BODC Diocesan Directory

You are here: Bombay Orthodox Diocese»Learn Orthodoxy»സ്തുതി ത്രയത്തിന്റെ വേദപുസ്തക അപ്പോസ്തോലിക അടിസ്ഥാനം

സ്തുതി ത്രയത്തിന്റെ വേദപുസ്തക അപ്പോസ്തോലിക അടിസ്ഥാനം

11960031_710510962412283_8512000850307290375_nദൈവമേ നീ പരിശുദ്ധനാകുന്നു ബലവാനെ നീ പരിശുദ്ധനാകുന്നു മരണമില്ലത്തവനെ നീ പരിശുദ്ധൻ ആകുന്നു. ഞങ്ങൾക്ക് വേണ്ടി കുരിശിക്കപ്പെട്ടവനെ ഞങ്ങളോട് കരുണ ചെയ്യേണമേ (+ കുരിശു വരച്ച് ധ്യാനിച്ച്‌ കുമ്പി ടണം ).

ഈ സ്തുതിപ്പിന്നെ സ്തുതി ത്രയം എന്ന് പറയുന്നു. വിശുദ്ധ സഭയിൽ അതി പുരാതന കാലം മുതൽ ഉപയോഗത്തിലിരുന്ന അതിവ മനോഹരമായ ഒരു സ്തോത്ര പ്രാർത്ഥന ആണിത്. വിശുദ്ധ മാലാഖമാരുടെ ഗണങ്ങളോട് ചേർന്ന് നിന്നുകൊണ്ട് ത്രി ശുദ്ധ സ്തുതികളാൽ പുത്രനെ സ്തുതിക്കുന്നു.അതിന്റെ പ്രാചീന രൂപത്തിൽ അത് പിതാവായ ദൈവത്തെ സംബോധന ചെയ്തുകൊണ്ട് ഉള്ളതായിരുന്നു. ‘ഞങ്ങൾക്ക് വേണ്ടി കുരിശിൽ തൂക്കപ്പെട്ടവനെ ഞങ്ങളെ അനുഗ്രഹിക്കേണമേ ‘ എന്ന നാലാം പാദം അക്കാലങ്ങളിൽ ഉപയോഗിച്ചിരുന്നില്ല.

സ്തുതി ത്രയത്തിന്റെ  വേദപുസ്തക അപ്പോസ്തോലിക അടിസ്ഥാനം . 

ആദിമ സഭ ജീവിതത്തിൽ നിന്നും വാമൊഴി ആയി പ്രച്ചരിക്കയും പിന്നീടു ഓർത്തഡോൿസ്‌ സഭയുടെ പ്രാർത്ഥന കളിൽ ( പ്രോമിയൂണ്‍ , സെദര കളിൽ കാണുകയും ചെയ്യുന്ന ഒരു അപ്പോസ്തോലിക പാരമ്പര്യം ഉണ്ട്. വിശുദ്ധ പൌലോസിന്റെ ശിഷ്യനായ ഇഗ്ന്നാത്തിയൊസ് നൂറോനോ പ്രാർത്ഥന വേളയിൽ ഒരു ദർശനം കണ്ടു. നമ്മുടെ കർത്താവിന്റെ കബറടക്കം അരമത്ത്യക്കാരൻ ജോസഫ്‌ , നിക്കൊദിമൊസ് എന്നിവർ ചേർന്നാ ണല്ലോ നടത്തിയത് . കബറടക്ക സമയത്ത് ഒരു കൂട്ടം സെരാഫുകൾ (സ്വർഗീയ ഗായക സംഘം ) എത്തി. അവർ മൂന്ന് ഗണങ്ങളായി തിരിഞ്ഞു നിന്ന് ഗാനം ആലപിച്ചു. ആദ്യഗണം ഇങ്ങനെ പാടി “ദൈവമേ നീ പരിശുദ്ധൻ ആകുന്നു. ( (സങ്കീ 99 :5  കാണുക …”നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിൻ; അവന്റെ പാദപീഠത്തിങ്കൽ നമസ്കരിപ്പിൻ; അവൻ പരിശുദ്ധൻ ആകുന്നു). അടുത്ത ഗണം തുടർന്ന് പാടി : ദൈവമേ നീ ബലവാൻ ആകുന്നു , തുടർന്ന് മൂന്നാമത്തെ ഗണം ഇങ്ങനെയും പാടി “മരണമില്ലാത്തവനെ നീ പരിശുദ്ധനാകുന്നു ” (വെളിപാട് 1 :18 കാണുക  …… “.ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കൈവശമുണ്ടു.”)….ഈ ഗാനം കേട്ട ജോസഫ്‌ , നിക്കൊദിമൊസ് എന്നിവർ ചേർന്ന് പാടി “ഞങ്ങൾക്ക് വേണ്ടി ക്രൂശിക്ക പ്പെട്ടവനെ ഞങ്ങളോട് കരുണ ചെയ്യേണമേ “) . ഈ സംഭവം ഓർത്തഡോൿസ്‌ സുറിയാനി സഭയുടെ ദുഃഖ ശനിയാഴ്ച പ്രോമിയോണ്‍ സദെരയിൽ (സന്ധ്യാ നമസ്ക്കാരം ) വിവരിക്കുന്നുണ്ട് .

“സകലത്തെയും വഹിചിരിക്കുന്നവനായി അടുക്കാൻ വഹിയാത്തവനും ആയ നിന്നെ സംസ്ക്കാരത്തിനു കൊടുത്തപ്പോൾ പുണ്യവാനും നീതിമാനുമായ അരിമത്തിയ ക്കാരാൻ ജോസഫ്‌ നിന്നെ കൈകളിൽ എടുത്തു . നിന്റെ സ്നേഹിതനായ നിക്കൊദിമോസ് വെടിപ്പുള്ള വസ്ത്രങ്ങൾ കൊണ്ടും മേല്ത്തരമായ മൂരുകൊണ്ടും നറുംബശ കൊണ്ടും നിന്നെ പൊതിയുകയും സുഗന്ധം പൂശുകയും ചെയ്തിട്ട് മരിച്ചവനെ എന്ന പോലെ അടക്കി. പ്രകൃതിയാൽ അറുതിയില്ലാത്ത വനായ നിന്നെ പാറ വെട്ടിയുണ്ടാക്കിയ പുതിയ ശവ ക്കല്ലറ യിൽ വച്ചു . അപ്പോൾ നിന്റെ സംസ്ക്കാരത്തെ ആദരിപ്പാൻ സ്വർഗത്തിലെ സകല ഭയങ്കര ദൂതന്മാരും ഇറങ്ങി വന്നു . അവരുടെ ഉഗ്രമായ അരിശം മൂലം ശപിക്കപ്പെട്ട യഹൂദ സംഘത്തെ നശിപ്പിച്ചു കളയാതിരിപ്പാനായിട്ടു കുരിശാ രോഹ ണ സമയത്ത് നീ കാണിച്ച ആംഗ്യം അവരെ ഇറങ്ങി വരുവാൻ സമ്മതിച്ചില്ല . എന്നാൽ അവർ നിന്റെ സ്നേഹിതന്മാരുടെ അടുക്കൽ ഇറങ്ങി വന്നു . ദൈവമേ ! നീ പരിശുദ്ധൻ ആകുന്നു , ബലവാനെ നീ പരിശുദ്ധൻ ആകുന്നു , മരണമില്ലാത്തവനെ ! നീ പരിശുദ്ധൻ ആകുന്നു എന്ന് പറഞ്ഞുകൊണ്ട് അവരെ ജയത്തിന്റെ സ്തുതിപ്പ് പഠിപ്പിച്ചു.ഞങ്ങൾക്ക് വേണ്ടി കുരിശിക്കപ്പെട്ടവനെ ! ഞങ്ങളോട് കരുണ ചെയ്യേണമേ എന്ന് നിന്റെ സ്നേഹിതന്മാർ ഏറ്റുപാടി .

കർത്താവേ ! ഞങ്ങൾ സത്യാ വിശ്വാസത്താൽ ജോസഫ്‌ നോടും നിക്കൊദിമൊസി ന്നോടും കൂടി ഇപ്രകാരം അട്ടഹസിച്ചു പറയുന്നു : ദൈവമായി ത്തന്നെ വസിച്ചുകൊണ്ട് ഞങ്ങൾക്കുവേണ്ടി ഭേദം കൂടാതെ മനുഷ്യനായി ത്തീരുകയും മനുഷ്യരായ ഞങ്ങളെ നിന്റെ കൃപയാൽ ദൈവങ്ങളാക്കി ത്തീർക്കുകയും ചെയ്താ വചനമായ ദൈവമേ ! നീ പരിശുദ്ധൻ ആകുന്നു. 

നികൃഷ്ട രായ ഞങ്ങൾക്ക് വേണ്ടി വിനയപ്പെടുകയും അധിക്ഷേപവും അപഹാസവും ബലഹീനതയും സഹിക്കുകയും അശുദ്ധങ്ങളായ എല്ലാ ദുർവികാരങ്ങൾക്കും എതിരായി ശക്തിയും ധൈര്യവും ഞങ്ങൾക്ക് തരികയും ചെയ്ത ബലവാനെ നീ പരിശുദ്ധൻ ആകുന്നു .

 പ്രകൃത്യാ മരണമില്ലാത്തവനും നാശമില്ലാത്തവനും ആണെങ്കിലും മൂന്ന് ദിവസം ശവകല്ലറയിൽ കിടപ്പാൻ തിരുവുള്ളം തോന്നുകയും ചെയ്ത മരണമില്ലാത്തവനെ നീ പരിശുദ്ധൻ ആകുന്നു .

ഞങ്ങൾക്ക് വേണ്ടി കുരിശിന്മേൽ മരിക്കയും ജഡ പ്രകാരമുള്ള നിന്റെ മരണത്താൽ ദുഷ്ട നിൽ നിന്നും മരണത്തിൽ നിന്നും ഞങ്ങളെ രക്ഷിക്കയും പാതാളത്തിൽ പിടിക്കപ്പെട്ടിരുന്ന ആത്മാക്കളോട് പുനരുദ്ധാനവും മരിച്ചവരുടെ ഉയിർപ്പും പ്രസംഗിക്കുകയും ചെയ്തു. ആദാമിനേയും ഹൗവയെയും ആദിമുതലുള്ള സകല പുണ്യവാ ന്മാരെയും ഉയിർപ്പിന്റെയും എദനിലേക്കുള്ള തിരിച്ചുവരവിന്റെ ആശയാൽ ആശ്വസിപ്പിക്കുകയും ചെയ്തു.”

ഇതാണ് അപ്പോസ്തോലിക പിതാക്കന്മാരിലൂടെ  കിട്ടിയിരിക്കുന്ന ഓർത്തഡോൿസ്‌ സത്യവിശ്വാസം ..ഇതു തള്ളി കളഞ്ഞവർക്ക് ഇതിന്റെ പ്രാധാന്യം മനസ്സിലാക്കാന്നാവില്ല 

കുരിശിൽ മരിച്ച യേശു മനുഷ്യൻ മാത്രമല്ല ദൈവം കൂടെയായിരുന്നു എന്ന വാസ്തവം ഉറപ്പിക്കുന്നതിന്നായി കാലാന്തരത്തിൽ അന്ത്യോക്യായിൽ വച്ച് പ്രസ്തുത നാലാം പാദംകൂട്ടിചെർത്തപ്പോൾ ‘സ്തുതി ത്രയം’ മുഴുവനായി ദൈവ -മനുഷ്യനായ ക്രിസ്തുവിന് സമർപ്പിക്കുന്ന ആരാധനയായി പരിണമിച്ചു ( ഇഗന്നാത്തിയോസ് നൂറോനോ യുടെ വെളിപാടിന്റെ അടിസ്ഥാനാത്തിൽ ).ദിവസേനയുള്ള പ്രാർത്ഥന വേളകളിൽ നമ്മൾ സാഷ്ട്ടംഗ പ്രണാമ ത്തോടു കൂടെ ഈ ഹൃദയ വചസുകൾ ഉച്ചരിക്കുമ്പോഴൊക്കെ , ഓരോ പ്രണാമവും നമ്മെ വിസ്മയകരമാം വണ്ണം സ്നേഹിക്കുന്ന ദൈവത്തിന്റെ മുമ്പാകെ യദാർത്ഥ മായി ആത്മ സമർപ്പണം ചെയ്യുന്ന സന്ദർഭമായി ത്തീരുന്നു. ഈ അനുഷ്ടാനം സാധാരണ ഉപയോഗിക്കുന്നവരെല്ലാം യദാർത്ഥ ആത്മാർത്ഥ യോടെ നിർവഹിച്ചാൽ , സഭ മുഴുവൻ വിശുദ്ധിയിലും ക്രിസ്തു സമാനതയിലും വളരും.

അപ്പോൾ ആ പുരുഷൻ കുനിഞ്ഞു യഹോവയെ നമസ്ക്കരിച്ചു. (ഉല്പ്പത്തി 24:26). ഇപ്രകാരം കുനിഞ്ഞു നമസ്ക്കരിക്കലാണ് ആരാധന. ബുദ്ധിയുടെ കസർത്ത് മാത്രമല്ല ആരാധന. ശരീരം കൂടി പങ്കെടുക്കുന്നു. കുനിയുന്നു , നമസ്ക്കരിക്കുന്നു . ഉല്പ്പത്തി 24 -അം അദ്ധ്യായം 48 -അം വാക്യത്തിലും ഇതേ പദമാണ് ഉപയോഗിക്കുന്നത് . ‘ഞാൻ കുനിഞ്ഞു യഹോവയെ നമസ്ക്കരിച്ചു. കുമ്പിട്ടു നമസ്ക്കരിച്ച യിസ്രായേൽ ജനത്തെ ക്കുറിച്ച് വീണ്ടും നാം കാണുന്നു. ‘അപ്പോൾ ജനം വിശ്വസിച്ചു , യഹോവ യിസ്രായേൽ മക്കളെ സന്ദർശിച്ചു എന്നും തങ്ങളുടെ കഷ്ടത കടാക്ഷിച്ചു എന്നും കേട്ടിട്ട് അവർ കുമ്പിട്ടു നമസ്ക്കരിച്ചു.(പുറപ്പാട് 4 :31 ).കുമ്പിട്ടു പ്രാർഥി ക്കുന്നതിന്റെ പ്രാധാന്യം സൂചിപ്പിക്കുന്ന അനവധി വാക്യങ്ങൾ വേദ പുസ്തകത്തിൽ ഉണ്ട്. പ്രാർത്ഥന യ്ക്ക് നമസ്ക്കരിക്കുക എന്ന വാക്കാണ്‌ ബൈബിളിൽ കൂടുതൽ . ശരീരം കൂടി പങ്കെടുക്കുന്നു ആരാധനയിൽ .

സ്തുതി ത്രയം ഉച്ചരിച്ചു കുമ്പിട്ടു നമസ്ക്കരിക്കുമ്പോൾ ഞങ്ങൾ യേശുവിന്റെ ആണി പഴുതുകളിൽ ഉമ്മ വയ്ക്കുകയാണ് . കുരിശിലെ യാഗം വിനയപുരസരം അനുസ്മരിക്കുന്നു. പശ്ചാത്താപവും ആത്മ സമർപ്പണവും ആണത്. സ്വർഗീയ ആരാധനയുടെ ഭാഗമാണത്‌ . പഴയ നിയമ കാലത്തും കുമ്പിട്ടു ആരാധിച്ചിരുന്നു. 1 രാജ 8:54 , 2 ദിന 7:3 , ദാനി 6:10 , എസ്രാ 9:5. വിദ്വാന്മാർ കുനിഞ്ഞു നമസ്ക്കരിച്ചു. മത്തായി 2:11. അത് പുതിയ നിയമ സഭയിലും തുടരുന്നു. മാര്ക്കോസ് 14:35 , ലൂക്കോ 22:41. മാലാഖ ന്മാർ സിംഹാസന്നത്തിന് മുമ്പാകെ വണങ്ങി (വെളിപാട് 6:14, 7:11)…..ഇതിൽ കൂടുതൽ അപ്പോസ്തോലിക പാരമ്പര്യം പറയണമെന്ന് തോന്നുന്നില്ല.