Visit BODC Diocesan Directory

You are here: Bombay Orthodox Diocese»Archive for September 2015

Archive for September 2015

സ്തുതി ത്രയത്തിന്റെ വേദപുസ്തക അപ്പോസ്തോലിക അടിസ്ഥാനം

11960031_710510962412283_8512000850307290375_nദൈവമേ നീ പരിശുദ്ധനാകുന്നു ബലവാനെ നീ പരിശുദ്ധനാകുന്നു മരണമില്ലത്തവനെ നീ പരിശുദ്ധൻ ആകുന്നു. ഞങ്ങൾക്ക് വേണ്ടി കുരിശിക്കപ്പെട്ടവനെ ഞങ്ങളോട് കരുണ ചെയ്യേണമേ (+ കുരിശു വരച്ച് ധ്യാനിച്ച്‌ കുമ്പി ടണം ).

ഈ സ്തുതിപ്പിന്നെ സ്തുതി ത്രയം എന്ന് പറയുന്നു. വിശുദ്ധ സഭയിൽ അതി പുരാതന കാലം മുതൽ ഉപയോഗത്തിലിരുന്ന അതിവ മനോഹരമായ ഒരു സ്തോത്ര പ്രാർത്ഥന ആണിത്. വിശുദ്ധ മാലാഖമാരുടെ ഗണങ്ങളോട് ചേർന്ന് നിന്നുകൊണ്ട് ത്രി ശുദ്ധ സ്തുതികളാൽ പുത്രനെ സ്തുതിക്കുന്നു.അതിന്റെ പ്രാചീന രൂപത്തിൽ അത് പിതാവായ ദൈവത്തെ സംബോധന ചെയ്തുകൊണ്ട് ഉള്ളതായിരുന്നു. ‘ഞങ്ങൾക്ക് വേണ്ടി കുരിശിൽ തൂക്കപ്പെട്ടവനെ ഞങ്ങളെ അനുഗ്രഹിക്കേണമേ ‘ എന്ന നാലാം പാദം അക്കാലങ്ങളിൽ ഉപയോഗിച്ചിരുന്നില്ല.

സ്തുതി ത്രയത്തിന്റെ  വേദപുസ്തക അപ്പോസ്തോലിക അടിസ്ഥാനം . 

ആദിമ സഭ ജീവിതത്തിൽ നിന്നും വാമൊഴി ആയി പ്രച്ചരിക്കയും പിന്നീടു ഓർത്തഡോൿസ്‌ സഭയുടെ പ്രാർത്ഥന കളിൽ ( പ്രോമിയൂണ്‍ , സെദര കളിൽ കാണുകയും ചെയ്യുന്ന ഒരു അപ്പോസ്തോലിക പാരമ്പര്യം ഉണ്ട്. വിശുദ്ധ പൌലോസിന്റെ ശിഷ്യനായ ഇഗ്ന്നാത്തിയൊസ് നൂറോനോ പ്രാർത്ഥന വേളയിൽ ഒരു ദർശനം കണ്ടു. നമ്മുടെ കർത്താവിന്റെ കബറടക്കം അരമത്ത്യക്കാരൻ ജോസഫ്‌ , നിക്കൊദിമൊസ് എന്നിവർ ചേർന്നാ ണല്ലോ നടത്തിയത് . കബറടക്ക സമയത്ത് ഒരു കൂട്ടം സെരാഫുകൾ (സ്വർഗീയ ഗായക സംഘം ) എത്തി. അവർ മൂന്ന് ഗണങ്ങളായി തിരിഞ്ഞു നിന്ന് ഗാനം ആലപിച്ചു. ആദ്യഗണം ഇങ്ങനെ പാടി “ദൈവമേ നീ പരിശുദ്ധൻ ആകുന്നു. ( (സങ്കീ 99 :5  കാണുക …”നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിൻ; അവന്റെ പാദപീഠത്തിങ്കൽ നമസ്കരിപ്പിൻ; അവൻ പരിശുദ്ധൻ ആകുന്നു). അടുത്ത ഗണം തുടർന്ന് പാടി : ദൈവമേ നീ ബലവാൻ ആകുന്നു , തുടർന്ന് മൂന്നാമത്തെ ഗണം ഇങ്ങനെയും പാടി “മരണമില്ലാത്തവനെ നീ പരിശുദ്ധനാകുന്നു ” (വെളിപാട് 1 :18 കാണുക  …… “.ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കൈവശമുണ്ടു.”)….ഈ ഗാനം കേട്ട ജോസഫ്‌ , നിക്കൊദിമൊസ് എന്നിവർ ചേർന്ന് പാടി “ഞങ്ങൾക്ക് വേണ്ടി ക്രൂശിക്ക പ്പെട്ടവനെ ഞങ്ങളോട് കരുണ ചെയ്യേണമേ “) . ഈ സംഭവം ഓർത്തഡോൿസ്‌ സുറിയാനി സഭയുടെ ദുഃഖ ശനിയാഴ്ച പ്രോമിയോണ്‍ സദെരയിൽ (സന്ധ്യാ നമസ്ക്കാരം ) വിവരിക്കുന്നുണ്ട് .

“സകലത്തെയും വഹിചിരിക്കുന്നവനായി അടുക്കാൻ വഹിയാത്തവനും ആയ നിന്നെ സംസ്ക്കാരത്തിനു കൊടുത്തപ്പോൾ പുണ്യവാനും നീതിമാനുമായ അരിമത്തിയ ക്കാരാൻ ജോസഫ്‌ നിന്നെ കൈകളിൽ എടുത്തു . നിന്റെ സ്നേഹിതനായ നിക്കൊദിമോസ് വെടിപ്പുള്ള വസ്ത്രങ്ങൾ കൊണ്ടും മേല്ത്തരമായ മൂരുകൊണ്ടും നറുംബശ കൊണ്ടും നിന്നെ പൊതിയുകയും സുഗന്ധം പൂശുകയും ചെയ്തിട്ട് മരിച്ചവനെ എന്ന പോലെ അടക്കി. പ്രകൃതിയാൽ അറുതിയില്ലാത്ത വനായ നിന്നെ പാറ വെട്ടിയുണ്ടാക്കിയ പുതിയ ശവ ക്കല്ലറ യിൽ വച്ചു . അപ്പോൾ നിന്റെ സംസ്ക്കാരത്തെ ആദരിപ്പാൻ സ്വർഗത്തിലെ സകല ഭയങ്കര ദൂതന്മാരും ഇറങ്ങി വന്നു . അവരുടെ ഉഗ്രമായ അരിശം മൂലം ശപിക്കപ്പെട്ട യഹൂദ സംഘത്തെ നശിപ്പിച്ചു കളയാതിരിപ്പാനായിട്ടു കുരിശാ രോഹ ണ സമയത്ത് നീ കാണിച്ച ആംഗ്യം അവരെ ഇറങ്ങി വരുവാൻ സമ്മതിച്ചില്ല . എന്നാൽ അവർ നിന്റെ സ്നേഹിതന്മാരുടെ അടുക്കൽ ഇറങ്ങി വന്നു . ദൈവമേ ! നീ പരിശുദ്ധൻ ആകുന്നു , ബലവാനെ നീ പരിശുദ്ധൻ ആകുന്നു , മരണമില്ലാത്തവനെ ! നീ പരിശുദ്ധൻ ആകുന്നു എന്ന് പറഞ്ഞുകൊണ്ട് അവരെ ജയത്തിന്റെ സ്തുതിപ്പ് പഠിപ്പിച്ചു.ഞങ്ങൾക്ക് വേണ്ടി കുരിശിക്കപ്പെട്ടവനെ ! ഞങ്ങളോട് കരുണ ചെയ്യേണമേ എന്ന് നിന്റെ സ്നേഹിതന്മാർ ഏറ്റുപാടി .

കർത്താവേ ! ഞങ്ങൾ സത്യാ വിശ്വാസത്താൽ ജോസഫ്‌ നോടും നിക്കൊദിമൊസി ന്നോടും കൂടി ഇപ്രകാരം അട്ടഹസിച്ചു പറയുന്നു : ദൈവമായി ത്തന്നെ വസിച്ചുകൊണ്ട് ഞങ്ങൾക്കുവേണ്ടി ഭേദം കൂടാതെ മനുഷ്യനായി ത്തീരുകയും മനുഷ്യരായ ഞങ്ങളെ നിന്റെ കൃപയാൽ ദൈവങ്ങളാക്കി ത്തീർക്കുകയും ചെയ്താ വചനമായ ദൈവമേ ! നീ പരിശുദ്ധൻ ആകുന്നു. 

നികൃഷ്ട രായ ഞങ്ങൾക്ക് വേണ്ടി വിനയപ്പെടുകയും അധിക്ഷേപവും അപഹാസവും ബലഹീനതയും സഹിക്കുകയും അശുദ്ധങ്ങളായ എല്ലാ ദുർവികാരങ്ങൾക്കും എതിരായി ശക്തിയും ധൈര്യവും ഞങ്ങൾക്ക് തരികയും ചെയ്ത ബലവാനെ നീ പരിശുദ്ധൻ ആകുന്നു .

 പ്രകൃത്യാ മരണമില്ലാത്തവനും നാശമില്ലാത്തവനും ആണെങ്കിലും മൂന്ന് ദിവസം ശവകല്ലറയിൽ കിടപ്പാൻ തിരുവുള്ളം തോന്നുകയും ചെയ്ത മരണമില്ലാത്തവനെ നീ പരിശുദ്ധൻ ആകുന്നു .

ഞങ്ങൾക്ക് വേണ്ടി കുരിശിന്മേൽ മരിക്കയും ജഡ പ്രകാരമുള്ള നിന്റെ മരണത്താൽ ദുഷ്ട നിൽ നിന്നും മരണത്തിൽ നിന്നും ഞങ്ങളെ രക്ഷിക്കയും പാതാളത്തിൽ പിടിക്കപ്പെട്ടിരുന്ന ആത്മാക്കളോട് പുനരുദ്ധാനവും മരിച്ചവരുടെ ഉയിർപ്പും പ്രസംഗിക്കുകയും ചെയ്തു. ആദാമിനേയും ഹൗവയെയും ആദിമുതലുള്ള സകല പുണ്യവാ ന്മാരെയും ഉയിർപ്പിന്റെയും എദനിലേക്കുള്ള തിരിച്ചുവരവിന്റെ ആശയാൽ ആശ്വസിപ്പിക്കുകയും ചെയ്തു.”

ഇതാണ് അപ്പോസ്തോലിക പിതാക്കന്മാരിലൂടെ  കിട്ടിയിരിക്കുന്ന ഓർത്തഡോൿസ്‌ സത്യവിശ്വാസം ..ഇതു തള്ളി കളഞ്ഞവർക്ക് ഇതിന്റെ പ്രാധാന്യം മനസ്സിലാക്കാന്നാവില്ല 

കുരിശിൽ മരിച്ച യേശു മനുഷ്യൻ മാത്രമല്ല ദൈവം കൂടെയായിരുന്നു എന്ന വാസ്തവം ഉറപ്പിക്കുന്നതിന്നായി കാലാന്തരത്തിൽ അന്ത്യോക്യായിൽ വച്ച് പ്രസ്തുത നാലാം പാദംകൂട്ടിചെർത്തപ്പോൾ ‘സ്തുതി ത്രയം’ മുഴുവനായി ദൈവ -മനുഷ്യനായ ക്രിസ്തുവിന് സമർപ്പിക്കുന്ന ആരാധനയായി പരിണമിച്ചു ( ഇഗന്നാത്തിയോസ് നൂറോനോ യുടെ വെളിപാടിന്റെ അടിസ്ഥാനാത്തിൽ ).ദിവസേനയുള്ള പ്രാർത്ഥന വേളകളിൽ നമ്മൾ സാഷ്ട്ടംഗ പ്രണാമ ത്തോടു കൂടെ ഈ ഹൃദയ വചസുകൾ ഉച്ചരിക്കുമ്പോഴൊക്കെ , ഓരോ പ്രണാമവും നമ്മെ വിസ്മയകരമാം വണ്ണം സ്നേഹിക്കുന്ന ദൈവത്തിന്റെ മുമ്പാകെ യദാർത്ഥ മായി ആത്മ സമർപ്പണം ചെയ്യുന്ന സന്ദർഭമായി ത്തീരുന്നു. ഈ അനുഷ്ടാനം സാധാരണ ഉപയോഗിക്കുന്നവരെല്ലാം യദാർത്ഥ ആത്മാർത്ഥ യോടെ നിർവഹിച്ചാൽ , സഭ മുഴുവൻ വിശുദ്ധിയിലും ക്രിസ്തു സമാനതയിലും വളരും.

അപ്പോൾ ആ പുരുഷൻ കുനിഞ്ഞു യഹോവയെ നമസ്ക്കരിച്ചു. (ഉല്പ്പത്തി 24:26). ഇപ്രകാരം കുനിഞ്ഞു നമസ്ക്കരിക്കലാണ് ആരാധന. ബുദ്ധിയുടെ കസർത്ത് മാത്രമല്ല ആരാധന. ശരീരം കൂടി പങ്കെടുക്കുന്നു. കുനിയുന്നു , നമസ്ക്കരിക്കുന്നു . ഉല്പ്പത്തി 24 -അം അദ്ധ്യായം 48 -അം വാക്യത്തിലും ഇതേ പദമാണ് ഉപയോഗിക്കുന്നത് . ‘ഞാൻ കുനിഞ്ഞു യഹോവയെ നമസ്ക്കരിച്ചു. കുമ്പിട്ടു നമസ്ക്കരിച്ച യിസ്രായേൽ ജനത്തെ ക്കുറിച്ച് വീണ്ടും നാം കാണുന്നു. ‘അപ്പോൾ ജനം വിശ്വസിച്ചു , യഹോവ യിസ്രായേൽ മക്കളെ സന്ദർശിച്ചു എന്നും തങ്ങളുടെ കഷ്ടത കടാക്ഷിച്ചു എന്നും കേട്ടിട്ട് അവർ കുമ്പിട്ടു നമസ്ക്കരിച്ചു.(പുറപ്പാട് 4 :31 ).കുമ്പിട്ടു പ്രാർഥി ക്കുന്നതിന്റെ പ്രാധാന്യം സൂചിപ്പിക്കുന്ന അനവധി വാക്യങ്ങൾ വേദ പുസ്തകത്തിൽ ഉണ്ട്. പ്രാർത്ഥന യ്ക്ക് നമസ്ക്കരിക്കുക എന്ന വാക്കാണ്‌ ബൈബിളിൽ കൂടുതൽ . ശരീരം കൂടി പങ്കെടുക്കുന്നു ആരാധനയിൽ .

സ്തുതി ത്രയം ഉച്ചരിച്ചു കുമ്പിട്ടു നമസ്ക്കരിക്കുമ്പോൾ ഞങ്ങൾ യേശുവിന്റെ ആണി പഴുതുകളിൽ ഉമ്മ വയ്ക്കുകയാണ് . കുരിശിലെ യാഗം വിനയപുരസരം അനുസ്മരിക്കുന്നു. പശ്ചാത്താപവും ആത്മ സമർപ്പണവും ആണത്. സ്വർഗീയ ആരാധനയുടെ ഭാഗമാണത്‌ . പഴയ നിയമ കാലത്തും കുമ്പിട്ടു ആരാധിച്ചിരുന്നു. 1 രാജ 8:54 , 2 ദിന 7:3 , ദാനി 6:10 , എസ്രാ 9:5. വിദ്വാന്മാർ കുനിഞ്ഞു നമസ്ക്കരിച്ചു. മത്തായി 2:11. അത് പുതിയ നിയമ സഭയിലും തുടരുന്നു. മാര്ക്കോസ് 14:35 , ലൂക്കോ 22:41. മാലാഖ ന്മാർ സിംഹാസന്നത്തിന് മുമ്പാകെ വണങ്ങി (വെളിപാട് 6:14, 7:11)…..ഇതിൽ കൂടുതൽ അപ്പോസ്തോലിക പാരമ്പര്യം പറയണമെന്ന് തോന്നുന്നില്ല.

Very Rev. Koshy P. Plammoottil Corepiscopa

Koshy P Plammoottil CorepiscopaVery Rev. Koshy P. Plammoottil Corepiscopa, was born on 4th June 1949, to Late Shri K. Geevarghese and Late Smt. Mariamma Varghese, who were the members of St. Thomas Orthodox Cathedral, Kadampanad. Achen has been elevated to the position of Corepiscopoi on 16th December, 2013 by H.H. The Catholicos and the Diocesan Metropolitan of Mumbai, H.G. Geevarghese Mor Coorilos.

He completed his B.A, B.Ed, MA, M.Ed & M.Phil. He was ordained Sub-Deacon on 30th May, 1970 and as a Priest on 30th May, 1977. As a deacon he had the privilege to serve as the Personal Secretary to H.G. Thomas Mar Thimotheos, Metropolitan of the Malabar Diocese (now Didimos Bava), H.H. Moran Mar Baselius Augen I and H.H. Moran Mar Baselius Mar Thoma Mathews I from 1970 to 1977.

He has served as the Vicar of Mehsana, Bharuch, Surat, Valsad, Vapi, Pratapnagar (Baroda), Ahmedabad, Kalyan, Malad, Mulund, Dadar, Dombivili, Mira Road, Gandhinagar, Naroda and Andheri and Pune – Khadki Valiyapally. He has also served in the parishes of Doha and Bahrain in the Middle East. He was in the U.S.A for sometime where he served the St. John’s Orthodox Church in New Jersey.

Achen is the Founder-Principal of St. Mary’s High School & Junior College at Naroda, Ahmedabad, where he served for 9 years, through two separate terms.He was also the Principal of St. Mary’s High School, Malad; St. George High School, Mulund and St. Thomas High School, Kalyan. He was a member of the Malankara Sabha Managing Committee and has served the Diocese of Bombay in various capacities such as the Vaideeka Sanghom Secretary, the Vice President of the Martha Mariam Vanita Samajam, Divyabodhanam and the Sunday Schools; and also as the Chief Editor of the Diocesan Publication, ‘The Gateway’.

Achen is married to Mariamma Koshy, now a retired High school Teacher. Their only son, George Koshy (Geo), is an Ex-Journalist, and now works as Head of External Communications with Citibank India. His wife, Elza Prithu George is a Software Professional and they are blessed with a son, Emmanuel George (Joel) and daughter – Mariel.

Orthodox Premier League Batminton Tournament concluded

12039203_823457951101095_7236569221271790056_nOrthodox Premier League Batminton Tournament organized by Nerul MGOCSM of the ST,MARY’S ORTHODOX CHURCH NERUL was held on 19th of September, 2015 at the YMCA,CBD Belapur.The event was a grand success,with more than 65 teams participating from 15 parishes across the bombay diocese.The umpires for the event were Mr.John Jesudasan from Chembur, Mr.Shaji and Mr.Joy from Mulund.The event started with an inaugration ceremony by Rev.Fr.Thomas Mathai followed by an inaugural match.The price distribution ceremony was graced by the presence of Rev. Fr. Jacob Koshy and Rev.Fr Thomas Mathai, Mr.Raphaiel secretary of CBD YMCA.The winners of the OPL are :

 EVENT:Mens doubles –

 1St:Reuben and joel (Dadar)

2nd:Melvin and jijo (Dadar)

3rd:Binoy and rusvel (Vasai)

 

EVENT:Mixed doubles-

1st:Rejjo and reshell (Andheri)

2nd:Joel and sonu (Dadar)

3rd:Annu and sherrel (Andheri)

 

EVENT:Women’s doubles –

1st:Reshell and sherrel (Andheri)

2nd:Simi and preeti (Nerul)

3rd:Reba and rebecca (Dadar)

11960232_823457734434450_8656949261143471484_n12003374_823457674434456_154533030457504142_n12004855_823457564434467_44252802686745792_n12039270_823457807767776_6652124409408532841_n 12033131_823457874434436_3790831845441634791_n (1)

His Grace Geevarghese Mar Coorilos took charge of Diocese of Bombay


12039667_822798901167000_37065890855061224_nDiocese of Bombay gave a warm welcome to her Metropolitan H.G.Geevarghese Mar Coorilos today (19th September, Saturday) morning. His Grace reached Vashi Aramana gate at sharp 11.30. a.m.Hundreds faithful of the Diocese gathered Aramana gate around 9 a.m and patiently wait for their Shepherded with lightened candles. After the reception, His Grace conducted the Doopa Prarthana. Then Rev.Fr.Koshy Alex, the Diocesan Secretary read the Kalpana of His Holiness Baselius Marthoma Paulos II, the Catholoicos of the East and the Malankara Metropolitan.

 Then conducted a  thanksgiving prayer and followed by a Public meeting. Rev Fr Koshy Alex, the Diocesan Secretary, Rev Fr.Saji Thannimmottil, the Vaideeka Sangam Seretary, Rev. Fr. Jacob Thomas, Mr Konchukunj, spoke on the occasion. His Grace gave a reply speech and asked for the prayerful support of all priests and laity of the diocese. As per the request of  His Grace there  were no reception at the airport and no bouquet, garlands or shawl. After the public meeting Vaideeka Sangam meeting conveyed.

11988353_822798731167017_3525158008974062100_n12042973_822799091166981_7277238795216650242_n12038105_822798371167053_7112505468093318759_n12032027_822738184506405_2466147253820870241_n12003028_822738231173067_3746548354791559728_n12036749_822798394500384_8397027798430425124_n11998987_822798944500329_676876984668509016_n11999059_822798911166999_3368017297654599144_n12003271_822798564500367_1605887269818212511_n12009606_822798954500328_4380316106201514885_n12042611_822798411167049_6755009711398793307_n12039667_822798901167000_37065890855061224_n12038455_822798321167058_7861302555103736151_n12043152_822798351167055_2950836522747732831_n 12006333_822799131166977_1487757928429895048_n

12049499_822799014500322_9163002867629215303_n12003271_822798564500367_1605887269818212511_n

H.G.Geevarghese Mar Coorilos will reach Mumbai tomorrow morning

thirumeniRev. Fr. Koshy Alex, the Diocesan Secretary has informed that H.G.Geevarghese Mar Coorilos, the Diocesan Metropolitan of Bombay will reach Mumbai on 19th September, Saturday ( tomorrow) morning. There will be a thanksgiving prayer at Vashi Aramana Chapel  followed by Vaideeka Sangam meeting at Vashi Aramana at 10.45a.m. His Grace has requested to all the Priests  and Parishes of the Bombay that there should not be any reception at the airport and no bouquet, garlands or shawl and be present  at Aramana for the thanksgiving prayer.

His Grace Geevarghese Mar Coorilos Reinstated

11998935_816589791787911_6054802810263312520_n

Glory to God in the Higheset!

The Holy Synod held today (on 15th September, 2015) at Devalokam Aramana, the Head Quarters of Malankara Orthodox Church, asked explanation to His Grace Geevarghese Mar Coorilos  and on  the basis of  the explanation given by Mar Coorilis, Holy Synod decided to give back the Charge of Diocese of Bombay to H.G Mar Coorilis. You can read the Kalpana No MOSC/CMM/214/2015 here.

 You can read His Holiness’s Kalpana NO MOSC/CMM/214/2015 here.Kalpana_No__214_Bombay_Parishes_15_09_2015

  1. The situation regarding His Holiness Baselius Marthoma Paulose taking charge of Mumbai Diocese from H.G Mar Coorilos.

One Mr Joseph gave a compliant to His Holiness against H.G.Coorilos. Mr. Joseph in his complaint, mentioned that some Pentecostal Pastors conduct a prayer meeting at Vashi Aramana, the head quarters of Bombay Diocese and the laid their hands on believers and prayed; and all this happened in front of H.G.Coorilos. Along with his compliant he gave five photographs as his supporting documents. At the same time he handed over the copy of his complaint and photographs to a website called Orthodox Herald and the same was uploaded in the site. Soon the news spread all over the globe like wildfire through Whatsapp and Facebook. His Holiness got these reports from social media as well. After getting all these reports, His Holiness asked Mar Coorilos for an explanation and inorder to facilitate more investigation His Holiness took back the charge of Diocese of Bombay from Mar Coorilos.

2.Let us look to the Website news, Copy of the complaints given by Joseph and the Photograph to find out its reality.

1. When we read the news published by the Web site Orthodox Herald, the title of news item shows the name of the complainant as A.V.Joseph and the in the actual news news it is P.V.Joseph. So who is the complainant? Is it A.V.Joseph or P.V.Joseph? [[To date no one has knowledge of who this person is — probably a fake name]

2.Now let us look to the content of the news. The title shows that “Laying of hands by Laymen happened in Vashi Aramana. (Almaya kaivappu Vashi Aramanayil). But the photograph given along with the complaint is not of Vashi Aramana, it is of Chapel of Gregorian Community, a place situated in Roha, around 100 kms away from Vashi.

3. There are five photographs along with the complaint. Out of this five, four of them are taken from a Prayer meeting conducted by Rev.Fr. Simon Varghese, from Adoor and the fifth one is of an unofficial meeting happened in Roha Chapel. It is not an official program of our diocese. But His Grace participated in that meeting as an observer. And His Grace DID NOT attend the prayer meeting led by Fr.Simon Varghese at Vashi Aramana. From the above facts it is very clear that it was a fabricated news and complaint to mislead and misguide His Holiness and Church as a whole. Five photographs collected from two different functions were put together as though they were all together and given to His Holiness along with the compliant by a person called Joseph.

3. Details of the two meetings.

  1. Roha Meeting

The meeting convened in the Roha Chapel was not an official program of the Diocese of Bombay. It was a private prayer meeting conducted for the Marathi speaking people working and living in and around Gregorian Community. This was not a meeting led by the Metropolitan, who sat in for that meeting as a observer. Fr.Simon Varghese was the speaker in that meeting. Since he did not know Marathi, he spoke in Malayalam, and there was need for a translator, to translate the speech to Marathi from Malayalam. The translator was a local Evangelist from CNI Protestant back ground. He was not a Pentecostal pastor, but a missionary working among the local people, who do not know Christ. After the sermon and he voluntary prayed in Marathi, when the local marathi ladies came forward he put his hands on their heads and prayed. This was the time thirumeni when the picture was taken and His Grace was sitting there as an observer. If you look to the photograph closely and you can identify the local Marathi Women’s wearing their Saree in Marathi Style. They were no Orthodox Christians there and this was a meeting convened for the poor local Marathi people who are longing to know Christ.
[[This meeting of outreach for people in and around Roha is a good thing. The Church must open doors to the people outside. They must come to the Church and feel at home in the Church. They are not grounded in the Orthodox way of life. The Orthodox grounding and sacramental initiation can happen later when the people feel comfortable coming to the Church. The Gregorian Community in Roha is placed in the midst of the local villages and tribal areas and the Church has a mission among them which we cannot ignore. His Grace must be appreciated rather than crucified for trying to open doors for them].

2. Vashi Program

The four photographs given along with the compliant is the prayer meeting conducted in Vashi Aramana under the leadership Fr.Simon Vaghese. Fr.Simon Varghese is a priest who received his ordination from H.G.Mar Coorilos. Ten years ago, he got himself transferred to Kerala and was serving in the Diocese of Adoor. His Brother Mr.Thomas Varghese is the present General Secretary of OCYM, Bombay. When Fr.Simon Varghese planned a personal visit to his brother Thomas Varghese, Thomas Varghese approached His Grace and got permission to conduct a prayer meeting of two days at Vashi Aramana on August 23 and 24. Actually H.G.Mar Coorilos was not aware of present charismatic style of Fr.Simon Varghese and without knowing this fact His Grace issued a Kalpana in this regard. The main point we should note is that, His Grace was NOT PRESENT in this prayer meeting and no layperson laid hand on believers and prayed in this meeting. The only fault that happened was, in the absence of His Grace, Fr.Simon Varghese conducted the prayer meeting in his Charismatic style. This is the actual truth.

Conclusion:

 Dear Friends, in this present society we live in anybody can disgrace any person through the social media. There is no place for ethics in the present society. Here, a great person, a spiritual father was tarnished by the social media. Lord have mercy.

12027601_10206385248567531_6215491965175837304_n

Love Live Catholicos…Jai Jai Catholicos

AD 52 ANTHEM | VARA GUNA GANA - REPRISE | OFFICIAL VIDEO

Wonderful Composition Sam Thomas…. Really Wonderful…. Let us salute our mother church on the occassion of 103 year of establishment of Catholicate in Malankara…..

Here is the new composition of our old Catholicate Anthem Vara Guna Nidhi Vazhuka nedunaal vadhya pithaave, written by Sabha Kavi C.P.Chandi sir

From 1925 onwards it was a custom to chant a Catholica Mangala Ganam, a sort of poetic citation, during the receptions and public meetings attended by the Catholicos of the East. But it was not with any uniformed format. Mostly, it was just a poetic composition by some local hands in any one of the Syriac or Malayalam tunes. Such compositions never survived beyond one or two functions.

In 1951, C. P. Chandy, later honoured as Sabha Kavi – the poet of the Church – wrote a Catholica Mangalapatra Ganam by the inspiration and assistance of Rev. Pathamuttom M. C. Kuriakose Remban. It was in the tune of the Syriac liturgical chant “Thurod Sinai” with seven stanzas beginning with “Catholica, Simhasana Vedi…“. It was first used in a great Catholicate public meeting held at Kottayam on 31 Kanni, 1951.

In 1952 Rev. Pathamuttom M. C. Kuriakose Remban published this Catholica Mangalapatra Ganam in his book titled ‘Prasanga Yoga Mitram’. The uprising of the ‘Catholicate Sprit’ in 1950’s among the Malankara Nazranis along with this book popularised this composition and it was used universally in honour of the Catholicate.

Even though this composition was not in a format of an anthem, its popular tune and inspiration of its content made it so accepted that even the common people memorised it. Beyond the description of the greatness of the Catholicate in India, it also carried the personal description of the then Catholicos H. H. Baselios Geevarghese II, like his deep sound, physical characters and pastoral nature. Without considering the logic, it was used as the Catholicate Anthem, even after his demise in 1965 for further a decade.

“Vara Guna Gana” was chanted for more than a decade. The ‘Prevention of Insults to National Honour Act’, an Act of the Indian Parliament which prohibits desecration of or insult to the country’s national symbols, including the National Flag, The Constitution, and the National Anthem. On this context, the Holy Episcopal Synod of Malankara Orthodox Syrian Church was forced to think about an alternative. Instead of considering any modifications over the so popular “Vara Guna Gana” to overcome the legal barrier, the Church adopted “Marthoma Simhasanathil…” composed by Shri. Abraham Padinjarathalakkel in 1987 as the “Catholica Mangala Ganam”, initially written as an OVBS song. It became official since 1989.

Team “AD 52 Anthem” have re-composed the legendary “Vara Guna Gana…” in a new style by retaining its old charm and vigour beyond all legal barriers. The team AD 52 ANTHEM under the leadership of Sam Thomas, a musician who hails from Delhi with a team of 8 Singers will re-launch “Vara Guna Gana…” on 14 September 2015. I am sure this new creation from these fervent youngsters will reach out to ignite the “Spirit of Catholicate” in the Malankara. Let it will bring back the golden days when “Vara Guna Gana…” was chanted at every occasion.

This initiative is a tribute tothe great and Sabha Kavi C. P. Chandy of blessed memory and an effort to revive and relive the charm & vigour of the age old ‘vara guna gana’ Catholicate Anthem, we bring forth a recomposed version hoping it continues to remain in the hearts, minds and lips of Malankara Nazranis for generation to come

-Credits-
conceived by: Thomas George
lyrics: Sabha Kavi Shri. C. P. Chandy
music SAM THOMAS
dop: Jeev Jacob
editor & colorist: Manu Kallara
featuring: Anu Binu, Arun Thomas, Bejoy Babu, Christina S Mathew, Nitin Thomas, Renjin Johnson, Soumya Mariam, Shereen Joji
pre-mix: ARUN D’ALMEIDA
final mix: VISHNU RAJ
sound design: ZAMVEL TOM
recorded at: MOUNT TABOR RECORDS
post production: WHITE PEPPER MEDIA
project guidance: Dr. M Kurian Thomas & Thomas T Mathew

Worldwide Release on 14th September 2015

 

അഭിവന്ദ്യ കൂറിലോസ് തിരുമേനിക്ക് എന്താണ് സംഭവിച്ചത് ?

11998935_816589791787911_6054802810263312520_nമലങ്കര ഓർത്തഡോൿസ്‌ സഭയിൽ കഴിഞ്ഞ ആഴ്ച വേദനാജനകമായ ചില സംഭവങ്ങൾ അരങ്ങേറി . സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു എന്നേ ഇതേ കുറിച്ച് പറയുവാനാകൂ. ആരെയും കുറ്റ പെടുത്തുവാന്നല്ല , എന്നാൽ ഈ സംഭവത്തിന്റെ നിജ സ്ഥിതി എന്താണ് എന്നത് ബോദ്ധ്യപെടുത്തുവാന്നാണ് ഈ കുറിപ്പ് .

അഭിവന്ദ്യ കൂറിലോസ് തിരുമേനിയെ പരിശുദ്ധ കാതോലിക്ക ബാവ തിരുമേനി ഭദ്രാസന നിന്നും മാറ്റി നിറുത്തുവാൻ ഇടയാക്കിയ സാഹചര്യം .

മുംബൈ ഭദ്രാസന കേന്ദ്രമായ വാഷി അരമനയിൽ ആത്മായക്കാരൻ (പസ്റ്റർമാർ ) വിശ്വാസികളുടെയും വൈദീക സ്ഥാനികളുടെയും തലയിൽ കൈവച്ചു പ്രാർഥിച്ചു എന്നും, ഇതു അഭിവന്ദ്യ കൂറിലോസ് തിരുമേനിയുടെ സാന്നിദ്ധ്യത്തിൽ ആയിരുന്നു എന്നും ബോധിപ്പിച്ചുകൊണ്ട്‌ ജോസഫ്‌ എന്നൊരു വ്യക്തി പരിശുദ്ധ ബാവയ്ക്ക് ഒരു പരാതി അയച്ചു കൊടുത്തു . ഈ പരാതിയോടൊപ്പം ഏതാന്നും ഫോടോഗ്രാഫുകളും ഉണ്ടായിരുന്നു. പരിശുദ്ധ ബാവയ്ക്ക് പരാതി നല്കിയ വ്യക്തി തന്നെ പരാതിയുടെ പകർപ്പും ഫോട്ടോകളും ഒരു വെബ്‌ സൈറ്റിന് നല്കയും , അവർ ഏവ വെബ്‌ സൈറ്റിൽ പ്രസിദ്ധീകരിക്കയും ചെയ്തു. തുടർന്ന് ഇവ whatsaap , facebook എന്നി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കയും ചെയ്തു . ഈ റിപ്പോർട്ട്‌ കളും പരിശുദ്ധ ബാവയ്ക്ക് ലഭിക്കാനിടയായി . ഇതേ തുടർന്ന് പരിശുദ്ധ ബാവ, അഭിവന്ദ്യ കൂറിലോസ് തിരുമേനിയോട് വിശദീകരണം തേടുകയും , തുടർന്ന് തുടർ അന്വേഷണത്തിനായി അഭിവന്ദ്യ കൂറിലോസ് തിരുമേനിയെ ഭദ്രാസന ചുമതലയിൽ നിന്ന് താത്ക്കാലികമായി വിടുർത്തി , പരിശുദ്ധ ബാവ ഭദ്രാസനം ഏറ്റെടുത്തു.

ഇനി വാർത്തയും പരാതിയും , ഒപ്പം നല്കിയ ഫോടോഗ്രാഫു കളുടെയും വസ്തുത പരിശോധിക്കാം.

1. orthodox herald എന്ന വെബ്സൈറ്റ് വാർത്ത പരിശോധിക്കുമ്പോൾ പരാതി കാരന്റെ പേര് വാർത്തയുടെ തലക്കെട്ടിൽ എ വി ജോസഫ്‌ എന്നും , വാർത്തയിൽ പി വി ജോസഫ്‌ എന്നും രേഖ പെടുത്തിയിരിക്കുന്നു . അപ്പോൾ പരാതി കാരാൻ ആരാണ് ? എ വി ജോസെഫോ അതോ പി വി ജോസെഫോ ?11998377_817988001648090_63878944_n

2. വാർത്തയുടെ ഉള്ളടക്കം “അത്മായ കൈവപ്പ് വാഷി അരമനയിൽ ” എന്നാണ് . എന്നാൽ അതോടൊപ്പം നല്കിയിരിക്കുന്ന ഫോട്ടോയിലെ ചാപ്പൽ വാഷി അരമന ചാപ്പൽ അല്ല , അത് രോഹ ഗ്രിഗോറിയൻ കമ്മ്യൂണിറ്റി ചാപ്പൽ ആണ്.

3. പരാതിയോടൊപ്പം അഞ്ചു ഫോട്ടോഗ്രാഫുകൾ ഉണ്ടായിരുന്നു. അതിൽ നാല് ഫോട്ടോ ഗ്രാഫുകൾ വാഷി അരമനയിൽ അടൂർ ഭദ്രാസന വൈദീകൻ ഫാ . സൈമണ്‍ വർഗീസ്‌ നടത്തിയ പ്രാർത്ഥന യോഗത്തിന്റെ ത് ആണ്. അഞ്ചാമത്തെ ഫോട്ടോ (വാർത്തയുടെ തലക്കെട്ടിൽ ഒപ്പം നല്കിയിരിക്കുന്ന ഫോട്ടോ ) റോഹയിൽ നടന്ന ഒരു unofficial meeting ആണ് . അതിൽ തിരുമേനി പങ്കെടുത്തു . വാഷി അരമന യോഗത്തിൽ തിരുമേനി ഇല്ലായിരുന്നു.
വളരെ തെറ്റുധാരണ ജനകമായ വിധത്തിൽ ഒരു വാർത്ത ചമച്ച് , രണ്ടു സ്ഥലങ്ങളിൽ നടന്ന പ്രോഗ്രാമുകളുടെ ഫോട്ടോകൾ ഒരുമിച്ചു ചേർത്ത് ഒരു പ്രോഗ്രാം ആണ് എന്ന വിധത്തിൽ പരിശുദ്ധ ബാവയെയും , സാമൂഹ്യ മാധ്യമങ്ങളിലൂടെ പൊതു ജനത്തെയും തെറ്റുധരിപ്പിക്കുകയായിരുന്നു ചിലർ എന്നത് വ്യക്തമാണ് .

രണ്ടു മീറ്റിംഗ്കൾ

1. റോഹ പ്രോഗ്രാം
റോഹയിൽ നടന്നത് ഓർത്തഡോൿസ്‌ സഭയുടെ ഔദ്യോഗിക മീറ്റിംഗ് അല്ലായിരുന്നു. മറാഠി കളായ ആളുകൾക്ക് വേണ്ടി നടത്തിയ ഒരു പ്രാർത്ഥന യോഗമായിരുന്നു.. ഇത് മെത്രാപൊലീത്ത leadership നല്കിയ മീറ്റിംഗ് അല്ല . അദ്ദേഹം ഒരു നീരീക്ഷനായി മാത്രം പങ്കെടുത്തു. ഫാദർ സൈമണ്‍ വർഗീസ്‌ അതിൽ ക്ഷണിക്കപ്പെട്ട ഒരു പ്രസംഗകൻ ആയിരുന്നു. അദ്ദേഹത്തിൻറെ പ്രസംഗം മറാത്തി യിലേക്ക് തർജിമ ചെയ്തത് ഒരു ലോക്കൽ എവാജലിസ്റ്റ് ആയിരുന്നു. അദ്ദേഹം ഒരു പെന്തകൊസ്തു പാസ്റ്റർ അല്ലായിരുന്നു . എന്നാൽ ഒരു പ്രോറെസ്ടന്റ്റ് ബാക്ക് ഗ്രൌണ്ട് ഉള്ള വ്യക്തി ആയിരുന്നു. അദ്ദേഹം ആണ് അദ്ദേഹത്തിൻറെ മുന്നിൽ വന്ന മറാഠി കളായ ആ സ്ത്രീകളുടെ തലയിൽ കൈ വച്ച് പ്രാർഥിച്ചത്. സാരി താറു ചുറ്റി നില്ക്കുന്ന ആ സ്ത്രീകളുടെ ചിത്രം പരിശോധിക്കുക. തിരുമേനിക്ക് ഈ മീറ്റിംഗിൽ ഒരു റോളും ഇല്ലായിരുന്നു. ഒരു നീരീക്ഷകനായി അവിടെ ഇരുന്നു എന്ന് മാത്രം. അതിൽ പങ്കെടുത്തവർ മൂരോണ്‍ തൈലം മുദ്ര ചെയ്ത ഓർത്തഡോൿസ്‌ കാർ അല്ലായിരുന്നു. ക്രിസ്തുവിനെ കാര്യമായി അറിഞ്ഞിട്ടില്ലാത്ത മറാഠി കളായ ഏതാനും പാവങ്ങൾക്ക് ക്രിസ്തുവിനെ പരിചയ പെടുത്തി കൊണ്ടുക്കുന്ന ഒരു ചെറു യോഗം മാത്രം ആയിരുന്നു എന്ന് മാത്രം അറിയുക.

2. വാഷി പ്രോഗ്രാം
പരാതിയോടൊപ്പം നല്കിയിരിക്കുന്ന നാല് ഫോട്ടോകൾ വാഷി അരമന ചാപ്പൽ ലിൽ ഫാദർ സൈമണ്‍ വർഗീസ്‌ നെത്രത്വ്യം നല്കിയ ഒരു പ്രാർത്ഥന യോഗം ആണ്. ഫാദർ സൈമണ്‍ വർഗീസ്‌ അഭിവന്ദ്യ തിരുമേനിയിൽ നിന്നും പട്ടം സ്വീകരിച്ച ഒരു വൈദീകൻ ആണ്. പത്തു വർഷങ്ങൾക്ക് മുമ്പ് ട്രാൻസ്ഫർ വാങ്ങി നാട്ടിലേക്ക് പോയതാണ്. അദ്ദേഹത്തിൻറെ ജേഷ്ഠ സഹോദരൻ തോമസ്‌ വർഗീസ്‌ ബോംബെ ഭദ്രാസനം OCYM ജനറൽ സെക്രട്ടറി ആണ്. സഹോദരനെ സന്ദർശിക്കാൻ എത്തിയ ഫാദർ സൈമണ്‍ വർഗീസിന് , OCYM സെക്രട്ടറി യുടെ ആവിശ്യ പ്രകാരം ഒരു മീറ്റിംഗ് നടത്തുവാൻ തിരുമേനി അവസരം നല്കുകയായിരുന്നു. ഇതു സംബന്ധിച്ച ഒരു കല്പനയും തിരുമേനി പുറപെടുവിച്ചിരുന്നു .എന്നാൽ ഫാദർ സൈമണ്‍ വർഗീസിന്റെ ഇപ്പോഴത്തെ കരിസ്മാറ്റിക് ശൈലിയെ കുറിച്ച് വ്യക്തമായ അറിവ് തിരുമേനിക്ക് ഇല്ലായിരുന്നു. തിരുമേനി ഈ മീറ്റിംഗിൽ പങ്കെടുത്തിരുന്നില്ല . ഒരു അല്മായനും വിശ്വാസികളുടെ തലയിൽ കൈ വച്ച് പ്രാർഥിചുമില്ല. തിരുമേനിയുടെ അസാന്നിധ്യത്തിൽ ഫാദർ സൈമണ്‍ വർഗീസ്‌ കരിസ്മാറ്റിക് രീതിയിൽ പ്രാർത്ഥന യോഗം നടത്തി . ഇതാണ് യദാർത്ഥ ത്തിൽ സംഭവിച്ചത്.

ഉപസംഹാരം

സമ്മുന്നരായ വ്യക്തികളെ സാമൂഹ്യ മാധ്യമങ്ങളിലൂടെ തേജോ വധം ചെയ്യുവാൻ എളുപ്പമാണ്. ആർക്കു വേണമെങ്കിലും ആരെയും എളുപ്പത്തിൽ തകർക്കാൻ എളുപ്പമാണ് . ഇവിടെ സഭയുടെ ഒരു സീനിയർ മെത്രാപൊലീത്ത ഈ ക്രൂരതയ്ക്ക് ഇരയായി എന്നതാണ് വാസ്തവം. ഒന്ന് ഞങ്ങൾ പറയട്ടെ . ഞങ്ങൾക്ക് ഞങ്ങളുടെ പിതാവിനെ അറിയാം. ഞങ്ങളുടെ പിതാവ് ഓർത്തഡോൿസ്‌ വിശ്വാസത്തിന്റെ കാവൽ ഭടൻ ആണ് എന്നത് എല്ലാവർക്കും അറിവുള്ള വസ്തുതയും ആണ്. ഒരു സംശയവും ഞങ്ങൾക്കില്ല . ഭദ്രാസന വൈദീകർ മുഴുവനും , കൌണ്‍സിൽ മെംബേർസ്, ഭൂരിപക്ഷം വിശ്വാസികളും ഞങ്ങളുടെ പിതാവിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു. അതോടൊപ്പം, മലങ്കര മെത്രാപൊലിത്തായായ പരിശുദ്ധ കാതോലിക്ക ബാവ തിരുമെനിയോടും ഞങ്ങളുടെ കൂറിലോസ് തിരുമേനിയോടും ഉള്ള വിശ്വസ്തതയും, കൂറും , സ്നേഹവും ഞങ്ങൾ ആവർത്തിച്ചു ഉറപ്പിക്കുന്നു.

വിശുദ്ധ കുർബാന നിത്യ ജീവന്റെ ആഹാരം ആണ് ......

images (3)“പരുദീസയിലാദാം രുചിനോക്കാ -ത്തഫലം
സാമോദം -വയ്ക്കുന്നീനാൾ നിൻ വായിൽ “

വിശുദ്ധ മാമോദീസ സ്വീകരിച്ച സ്നാനർത്തിക്ക് വിശുദ്ധ കുർബാന നൽകുമ്പോൾ ചൊല്ലുന്ന ഗീതം ആണിത് .വിശുദ്ധ മാമോദീസ സ്വീകരിച്ചാലുടൻ ഓർത്തഡോൿസ്‌ സഭയിൽ വിശുദ്ധ കുർബാന നല്കുന്ന പതിവാണ് ഉള്ളത് . കാരണം ആ നിമിഷം മുതൽ കർത്താവുമാ യുള്ള ബന്ധത്തിലും സംസർഗത്തിലും ആ വിശ്വാസി വളർന്നു ക്രിസ്തു എന്ന തലയോളം എത്തണം .

അനന്തരം യഹോവയായ ദൈവം കിഴക്കു ഏദെനിൽ ഒരു തോട്ടം ഉണ്ടാക്കി, താൻ സൃഷ്ടിച്ച മനുഷ്യനെ അവിടെ ആക്കി.കാണ്മാൻ ഭംഗിയുള്ളതും തിന്മാൻ നല്ല ഫലമുള്ളതുമായ ഓരോ വൃക്ഷങ്ങളും തോട്ടത്തിന്റെ നടുവിൽ ജീവവൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും യഹോവയായ ദൈവം നിലത്തുനിന്നു മുളെപ്പിച്ചു.യഹോവയായ ദൈവം മനുഷ്യനെ കൂട്ടിക്കൊണ്ടു പോയി ഏദെൻ തോട്ടത്തിൽ വേല ചെയ്‍വാനും അതിനെ കാപ്പാനും അവിടെ ആക്കി.യഹോവയായ ദൈവം മനുഷ്യനോടു കല്പിച്ചതു എന്തെന്നാൽ: തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം.എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുതു; തിന്നുന്ന നാളിൽ നീ മരിക്കും.എന്നാൽ ദൈവീക കൽപന നിരസിച്ച മനുഷ്യൻ നന്മ തിന്മകളുടെ അറിവിന്റെ വൃക്ഷത്തിൻ ഫലം ഭക്ഷിച്ചു ,മരണത്തിന് അവകാശിയായി .അനന്തരം യഹോവയായ ദൈവം: മനുഷ്യൻ നന്മതിന്മകളെ അറിവാൻ തക്കവണ്ണം നമ്മിൽ ഒരുത്തനെപ്പോലെ ആയിത്തീർന്നിരിക്കുന്നു; ഇപ്പോൾ അവൻ കൈനീട്ടി ജീവവൃക്ഷത്തിന്റെ ഫലംകൂടെ പറിച്ചു തിന്നു എന്നേക്കും ജീവിപ്പാൻ സംഗതിവരരുതു എന്നു കല്പിച്ചു.അവനെ എടുത്തിരുന്ന നിലത്തു കൃഷി ചെയ്യേണ്ടതിന്നു യഹോവയായ ദൈവം അവനെ ഏദെൻ തോട്ടത്തിൽനിന്നു പുറത്താക്കി.ഇങ്ങനെ അവൻ മനുഷ്യനെ ഇറക്കിക്കളഞ്ഞു; ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴികാപ്പാൻ അവൻ ഏദെൻ തോട്ടത്തിന്നു കിഴക്കു കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിർത്തി.അങ്ങനെ പറുദീസയിൽ നിന്ന് ഇറങ്ങേണ്ടി വന്ന മനുഷ്യന്(ആദാമിന് ) ജീവവൃക്ഷത്തിന്റെ ഫലം ഭക്ഷിക്കാൻ സാധ്യമാവാതെ പോയി .

images (1)ദൈവം തന്റെസാദൃശ്യപ്രകാരം സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, എന്നാൽ മനുഷ്യൻ പാപം ചെയ്തത് മൂലം തന്നിലെ ദൈവീക സ്വഭാവം നഷ്ടപെടുത്തി .എന്നാൽ തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.മനുഷ്യനെ ഇത്രമേൽ സ്നേഹിച്ച പിതാവാം ദൈവം തന്റെ മകനെ ലോകത്തിലേക്ക് , തന്റെ സ്വരൂപത്തെ വീണ്ടെടുക്കുന്നതിന് ലോകത്തിലേക്ക് അയച്ചു . മനുഷ്യൻ ദൈവത്തെ പോലെ ആകുന്നതിന് ദൈവം മനുഷ്യനായി .അവൻ പറഞ്ഞു ….“ഞാൻ ജീവന്റെ അപ്പം ആകുന്നു; ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു.ഞാൻ ജീവന്റെ അപ്പം ആകുന്നു..ഇതോ തിന്നുന്നവൻ മരിക്കാതിരിക്കേണ്ടതിന്നു സ്വർഗ്ഗത്തിൽനിന്നു ഇറങ്ങുന്ന അപ്പം ആകുന്നു.സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിയ ജീവനുള്ള അപ്പം ഞാൻ ആകുന്നു; ഈ അപ്പം തിന്നുന്നവൻ എല്ലാം എന്നേക്കും ജീവിക്കും; ഞാൻ കൊടുപ്പാനിരിക്കുന്ന അപ്പമോ ലോകത്തിന്റെ ജീവന്നു വേണ്ടി ഞാൻ കൊടുക്കുന്ന എന്റെ മാംസം ആകുന്നു.യേശു പിന്നെയും പറഞ്ഞു …..”ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ മനുഷ്യപുത്രന്റെ മാംസം തിന്നാതെയും അവന്റെ രക്തം കുടിക്കാതെയും ഇരുന്നാൽ നിങ്ങൾക്കു ഉള്ളിൽ ജീവൻ ഇല്ല.എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കയും ചെയ്യുന്നവന്നു നിത്യജീവൻ ഉണ്ടു; ഞാൻ ഒടുക്കത്തെ നാളിൽ അവനെ ഉയിർത്തെഴുന്നേല്പിക്കും.എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു.കർത്താവായ യേശുവിനെ കാണിച്ചുകൊടുത്ത രാത്രിയിൽ അവൻ അപ്പം എടുത്തു സ്തോത്രം ചൊല്ലി നുറുക്കി:ഇതു നിങ്ങൾക്കു വേണ്ടിയുള്ള എന്റെ ശരീരം; എന്റെ ഓർമ്മെക്കായി ഇതു ചെയ്‍വിൻ എന്നു പറഞ്ഞു.അവ്വണ്ണം തന്നേ അത്താഴം കഴിഞ്ഞശേഷം അവൻ പാനപാത്രവും എടുത്തു; ഈ പാനപാത്രം എന്റെ രക്തത്തിൽ പുതിയനിയമം ആകുന്നു; ഇതു കുടിക്കുമ്പോഴൊക്കെയും എന്റെ ഓർമ്മെക്കായി ചെയ്‍വിൻ എന്നു പറഞ്ഞു.അങ്ങനെ നിങ്ങൾ ഈ അപ്പം തിന്നുകയും പാനപാത്രം കുടിക്കയും ചെയ്യുമ്പോഴൊക്കെയും കർത്താവു വരുവോളം അവന്റെ മരണത്തെ പ്രസ്താവിക്കുന്നു.യേശു അപ്പം എടുത്തു വാഴ്ത്തി നുറുക്കി ശിഷ്യന്മാർക്കു കൊടുത്തു: “വാങ്ങി ഭക്ഷിപ്പിൻ; ഇതു എന്റെ ശരീരം” എന്നു പറഞ്ഞു.പിന്നെ പാനപാത്രം എടുത്തു സ്തോത്രം ചൊല്ലി അവർക്കു കൊടുത്തു: “എല്ലാവരും ഇതിൽ നിന്നു കുടിപ്പിൻ.ഇതു അനേകർക്കുവേണ്ടി പാപമോചനത്തിന്നായി ചൊരിയുന്ന പുതിയ നിയമത്തിന്നുള്ള എന്റെ രക്തം;…..എന്ന് പറഞ്ഞു …..പഴയ നിയമത്തിൽ യഹോവയായ ദൈവം യിസ്രായേൽ മക്കളോട് ഉടമ്പടി ചെയ്യ്തു .പുതിയ നിയമത്തിൽ കർത്താവാ യ യേശു അപ്പ വീഞ്ഞുകളിലൂടെ പുതിയ നിയമ സഭയോടും ഉടമ്പടി ചെയ്യുന്നു . ഇത് എന്റെ ശരീരം ,ഇത് എന്റെ രക്തം . ഇത് നിങ്ങൾക്ക് പാപ മോചനത്തിനായി നൽകുന്നതാണ് . നിങ്ങൾ ഇത് ഭക്ഷിക്കണം ….അതെ ഇതു ജീവന്റെ വൃക്ഷത്തിൻറെ ഫലമാണ് , നിത്യ ജീവന്റെ ആഹാരം ആണ് . പറുദീസയിൽ ആദാമിന് രുചിക്കാനാവാത്ത ഫലം എന്ന് വിശുദ്ധ കുർബാനയിലൂടെ നമുക്ക് ലഭിക്കുന്നു .

പ്രിയരേ ,

images (4)കർത്താവിനോടും പണ്ട് അവിശ്വാസികളായ യെഹൂദന്മാർ നിന്റെ മാംസം ഭക്ഷിക്കുവാൻ എങ്ങനെ തരും എന്ന് ചോദിക്കയുണ്ടായി . ഇന്നും ചിലർ ചോദിക്കുന്നു , അപ്പത്തിൽ എങ്ങനെ കർത്താവ്‌ വസിക്കും ? ഇതു വെറും ഓർമ്മ മാത്രം എന്ന് . എന്നാൽ നമുക്കിത് വെറും ഓർമ്മ മാത്രം അല്ല . നമ്മുടെ കർത്താവ്‌ അപ്പ വീഞ്ഞുകളിലൂടെ നമ്മിലേക്ക്‌ വരികയാണ് . അവനും നമ്മളും ഒന്നാകുന്ന അനുഭവം ആണ് .ഞായറാഴ്ചകളിൽ പുതിയ നിയമ സഭ ഒന്നാകെ ദൈവ സന്നിധിയിൽ ബലിയായി (കാഴ്ച) അർപ്പിക്കുന്ന അപ്പ വീഞ്ഞുകൾ സ്വീകരിക്കുന്ന ദൈവം തന്റെ പരിശുദ്ധ ആത്മാവിനെ അയച്ചു ഈ അപ്പ വീഞ്ഞുകളെ കർത്താവിന്റെ തിരു ശരീര രക്തങ്ങൾ ആയി രൂപാന്തരപെടുത്തുന്നു . ഇത് വലിയ ഒരു രഹസ്യമാണ് .ഇവയെ ആരാധിപ്പാൻ അല്ലാതെ വിവേചിപ്പാൻ നമുക്ക് അധികാരമില്ല . വിശുദ്ധ മാമോദിസായിൽ വെള്ളത്താലും ആത്മാവാലും ഉള്ള സ്നാനത്താൽ നിത്യ ജീവൻ ലഭിക്കുന്നത് പോലെ അപ്പ വീഞ്ഞുകളിലൂടെ കർത്താവ് നമ്മിലേക്ക്‌ വരുന്നു .എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു എന്നാണല്ലോ കർത്താവ്‌ പറഞ്ഞിട്ടുള്ളത് .പരിശുദ്ധ ത്രിത്വം ഒന്നായി നില്ക്കുന്നത് പോലെ കർത്താവും നമ്മളും ഒന്നായി തീരുന്ന അനുഭവം ആണ് ഈ ബലിയിലൂടെ നമുക്ക് ലഭിക്കുന്നത് . മുന്തിരി തണ്ടിൽ കൊമ്പുകൾ വസിക്കുന്നത് പോലെ കർത്താവായ യേശുവിൽ നാം നിത്യമായി വസിക്കുന്ന അനുഭവം .ഇതിലൂടെ നാം നിത്യ ജീവനിൽ പങ്കാളികൾ ആവുകയും ചെയ്യുന്നു ….ആയതിനാൽ വിശുദ്ധ കുർബാന നിത്യ ജീവന്റെ ആഹാരം ആണ് .

Pages:« Prev12