You are here: Bombay Orthodox Diocese»Diocese News

Diocese News

ബോംബെ ഭദ്രാസന ജനറൽ അസംബ്ലി ഇന്ന്

ബോംബെ ഭദ്രാസനത്തിന്റെ ജനറൽ അസംബ്ലി മീറ്റിംഗ് ഇന്ന് ഭദ്രാസന മെത്രാപോലീത്ത അഭിവന്ദ്യ ഗീവര്ഗീസ് മാർ കൂറിലോസ് തിരുമേനിയുടെ അധ്യക്ഷതയിൽ നടത്തപ്പെടും . ഉച്ചയ്ക്ക് 1 .30 ന് നടത്തപെടുന്ന സമ്മേളനത്തിൽ വച്ച് 2017 -2022 -ലെ ഭദ്രാസന കൌൺസിൽ അംഗങ്ങളെ തെരഞ്ഞെടുക്കും . ഭദ്രാസന ജനറൽ സെക്രട്ടറി , കൌൺസിൽ അംഗങ്ങളായി 2 വൈദീകർ ,4 അല്മായ പ്രതിനിധികൾ എന്നിവരെയാണ് പൊതുയോഗം തെരഞ്ഞെടുക്കുന്നത് .

മലങ്കര മെത്രാപ്പോലീത്തായും പൗരസ്ത്യ കാതോലിക്കായുമായ മോറാൻ മാർ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വീതിയൻ ബാവായുടെ കല്പനപ്രകാരം ബോംബെ ഭദ്രാസനത്തിലെ ഇടവകളിൽ നിന്നും 2017 -2022 മലങ്കര അസ്സോസിയേഷനിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ള പ്രതിനിധികളുടെ യോഗം ഇന്ന് രാവിലെ 10 .30 ന് ഭദ്രാസന മെത്രാപ്പോലീത്തയുടെ അദ്ധ്യക്ഷതയിൽ ചേരും . ഈ യോഗത്തിൽ ബോംബെ ഭദ്രാസനത്തിൽ നിന്നുള്ള 2 വൈദീക പ്രതിനിധികളെയും 4 അല്മായ പ്രതിനിധികളെയും മലങ്കര അസോസിയേഷൻ മാനേജിങ് കമ്മിറ്റിയിലേക്ക് നാമനിർദ്ദേശം ചെയ്യും .

The meeting of the General Assembly of the Diocese of Bombay-the members elected for the term 2017-22 and the members of the existing Diocesan Council will be held today (on 4th, Saturday, February, 2017)  at 1.30 p.m at Vashi Aramana under the Presidentship of the Diocesan Metropolitan to transact the below given agenda. The representatives to the Diocesan Assembly elected for the aforesaid term from the Parishes along with the Vicar/Assistant Vicar are advised to attend the meeting on time.

Agenda

  1. Prayer
  2. Welcome Speech
  3. To read the notice Kalpana
  4. Presidential Address
  5. To read and confirm the minutes of the previous Annual General Assembly
  6. To elect the Diocesan Secretary& Two Priests and 4 Lay members to the Diocesan Council
  7. Any other matter with the permission of the.
  8. Vote of thanks
  9. Prayer and Benediction

The meeting of the legally elected representatives from the Diocese to the Malankara Syrian Christian Association for the term 2017-2022 and the existing Managing Committee Members (to nominate two priests and 4 lay men to be elected as the Managing Committee  from the Diocese by the ensuing Malankara Syrian Association on 1st March 2017) will be beld on the same day 10.30am as per the Kalpana No.291/2016 of H.H.Baselius Mar Thoma Paulose II the Catholicose and the Malankara Metropolitan.

Bombay Orthodox Convention....Manorama News

Malankara Syrian Christian Association Final list published

Mr.George Joseph, Association Secretary published the Final list of Representatives of Malankara Syrian Christian Association, after getting approval from His Holiness Baselius Marthoma Paulose II, the Catholicos of the East and Malankara Metropolitan. The approved Final list of Diocese of Bombay is given below. pls click on the link given below

Bombay-1

ഹൃദയം തുറക്കുന്നതാണ് സുവിശേഷം : വന്ദ്യ ജോസഫ് സാമുവേൽ കോറെപ്പിസ്‌കോപ്പ (ബോംബെ ഓർത്തഡോക്സ്‌ കൺവെൻഷൻ സമാപിച്ചു )

 മലങ്കര ഓർത്തഡോൿസ് സഭ ബോംബെ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഒരാഴ്ചയായി നടത്തി വന്ന ബോംബെ ഓർത്തഡോൿസ് കൺവെൻഷൻ സമാപന സമ്മേളനം ഇന്നലെ വൈകിട്ട് വാഷി ,സെന്റ് മേരിസ് സ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു . പ്രശസ്ത പ്രസംഗീകൻ വന്ദ്യ ജോസഫ് ശാമുവേൽ കറുകയിൽ കോർ എപ്പിസ്‌കോപ്പ ഇന്നലെ നടന്ന സമാപന സമ്മേളനത്തിൽ മുഖ്യ സന്ദേശം നൽകി. മനുഷ്യൻ ഇന്ന് എല്ലാം അടച്ചിടുകയാണ് . മനസും ചിന്തകളും അടഞ്ഞു വരുന്നു. ആത്മീയർ തങ്ങളുടെ വിളി മറന്ന് ഓടുകയും , അപകടങ്ങളിൽ ചെന്ന് ചാടുകയും ചെയ്യുന്നു .ഭൗതീക സമൃദ്ധി ആത്മീയ ദാരിദ്യം വിളിച്ചു വരുത്തുന്നു .സമൃദ്ധിയുടെ നിറവിൽ മനുഷ്യ സമാധാനം ഇല്ലാതെയാവുന്നു . ബോംബെ ഭദ്രാസന കൺവെൻഷനിൽ മുഖ്യ സന്ദേശം നൽകിയ വന്ദ്യ ജോസഫ് ശാമുവേൽ കോർഎപ്പിസ്‌കോപ്പ ഓർമ്മിപ്പിച്ചു . തുറന്നു വരേണ്ട ജീവിതാനുഭവങ്ങൾ തിരുവചനത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം വിശദീകരിച്ചു.
ഭദ്രാസന മെത്രാപോലിത്ത അഭിവന്ദ്യ ഗീവര്ഗീസ് മാർ കൂറിലോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു . സൂര്യൻ ഉദിച്ചു എന്നും അസ്തമിച്ചു എന്നും മനുഷ്യൻ പറയും . എന്നാൽ സത്യം അതല്ല .സൂര്യൻ എപ്പോഴും പ്രകാശിച്ചു കൊണ്ടിക്കും. ദൈവ സാന്നിദ്ധ്യവും ഇങ്ങനെയാണ് . ദൈവം കടാക്ഷിക്കുന്നില്ല , തള്ളിക്കളയുന്നു എന്നൊക്കെ നാം പറയാറുണ്ട് . എന്നാൽ ദൈവത്തിൽ നിന്നും മനുഷ്യൻ അകലുമ്പോഴാണ് അവനെ അന്ധകാരം കീഴ്പ്പെടുത്തുന്നത് . വെളിച്ചം എപ്പോഴും പ്രകാശിച്ചു കൊണ്ടിക്കും . യഥാർത്ഥ വെളിച്ചമായ ക്രിസ്തുവിൽ നിന്നും സ്വീകരിക്കുന്ന പ്രകാശം യഥാർത്ഥ ക്രിസ്തുവിന്റെ അനുയായികളിൽ എപ്പോഴും തെളിഞ്ഞുകൊണ്ടിക്കണം എന്ന് മെത്രാപോലിത്ത പറഞ്ഞു.
 
ഭദ്രാസന സെക്രട്ടറി ഫാ .കോശി അലക്സ് സ്വാഗതം പറഞ്ഞു . ജനറൽ കൺവീനർ ഫാ ബെഞ്ചമിൻ സ്റ്റീഫൻ സ്പിരിച്യുൽ റിവൈവൽ പ്രോഗ്രാം റിപ്പോർട്ട് അവതരിപ്പിച്ചു . കൺവെൻഷൻ കൺവീനർ ഫാ .എം എസ് ജോയ് നന്ദി പറഞ്ഞു . ബോംബെ ഭദ്രാസന കൊയർ ഗാനങ്ങൾ ആലപിച്ചു . വൈകുനേരം 4 മണി മുതൽ ടീൻസ് , യൂത്ത്, എൽഡേഴ്സ്, യുവ ദമ്പതികൾ എന്നിവർക്ക് വേണ്ടി വിവിധ യോഗങ്ങൾ ക്രമീകരിച്ചിരിച്ചു . വന്ദ്യ ജോസഫ് ശാമുവേൽ കോർഎപ്പിസ്‌കോപ്പ , ഫാ ജേക്കബ് തോമസ് ,ഫാ ബേസിൽ കുര്യാക്കോസ് , ഫാ ജോർജ് വര്ഗീസ്, ഫാ ഗീവര്ഗീസ് വർഗീസ്‌ എന്നിവർ വിവിധ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി .മഹാരാഷ്ട , ഗുജറാത്ത് സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 3000 -ൽ പരം വിശ്വാസികൾ പങ്കെടുത്തു.
 
ജനുവരി 25 മുതൽ 28 വരെ വിവിധ മേഖല കൺവെൻഷനുകൾ നടന്നു .. ജനുവരി 25 വൈകുന്നേരം വെസ്റ്റേൺ റീജിയൻ കൺവെൻഷൻ വസായ് സെന്റ് തോമസ് ദേവാലയത്തിലും, ജനുവരി 26 ന് സൂററ്റ് റീജിയൻ കൺവെൻഷൻ വാപ്പി സെന്റ് മേരീസ് ദേവാലയത്തിലും, 27 ന് കല്യാൺ റീജിയൻ കൺവെൻഷൻ കല്യാൺ സെന്റ് തോമസ് ദേവാലയത്തിലും , സെൻട്രൽ റീജിയൻ കൺവെൻഷൻ താനെ സെന്റ് സ്റ്റീഫൻസ് ദേവാലയത്തിലും നടത്തപ്പെട്ടു.
 
 
 
 

Bombay Orthodox Christian Convention

The Bombay Diocese is holding the 3rd Bombay Orthodox Christian Convention today 29th January 2017 at St Mary’s School Ground, Vashi. 

 LIVE STREAM from 18:00hrs IST to 21:00 hrs IST 

 

https://www.youtube.com/watch?v=MeICLYdlEHg

The Mega Convention Meeting of Bombay Orthodox Convention will be held tomorrow (Sunday,29th, January,2017) at St Mary's School Ground, Vashi

Backdrop

The Mega Convention meeting of 3rd Bombay Orthodox Convention will be held tomorrow at St Mary’s School Ground, Vashi, Navi Mumbai from 4 pm to 8.30 pm. H.G.Geevarghese Mar Coorilos, the Metropolitan of Diocese of Bombay will preside and inaugurate the Mega Convention and Bombay Diocesan Choir will lead the Singing Session. Very Rev.Joseph Samuel Cor Episcopoi will give the Main Message of the Convention. The programme schedule of the Mega Convention is mentioned here in below.

Date: 29 January 2017                                                                           

     Venue:   St Mary’s School Ground,Vashi

 

3.30 pm                :               Arrival & Tea

4.00 – 5.30 pm   :               Different Sessions

  • SENIORS CORNER (Above 50 yrs)               
  •   Organised  by MMVS & Senior Citizens

Venue:                                 St Mary’s School Stilt

Presided:             V Rev YohannanMulammoottilCorEpiscopa, VP-MMVS

Topic:                    “Ephphatha” (Aramaic word meaning “Be Opened” – Mark 7:34)

Leader:                 Very Rev Joseph Samuel Karukayil CorEpiscopoi

 

  • YOUTH CORNER (25 – 50 yrs, male & female)
  • Organised by OCYM

Venue:                                 Inside the Aramana Church

Presided:             Rev Fr P N ThomasKutty, VP-OCYM

Theme:                “Youth and Bible”

Leader:                 Rev Fr Jacob Thomas

 

  • MGOCSM CORNER (16-25 yrs)                                
  • Organised by MGOCSM

Venue:                   College Stilt (west Bldg. of school)

Presided:             V Rev Thomas Kurian CorEpiscopa, VP-MGOCSM

Theme:                “The Spirituality of Fasting”

Leader:                  Rev Fr Basil Kuriakose

 

  • SECONDARY CORNER (12-16 yrs)             
  •     Organised by Sunday School

Venue:                   College Classroom, Ist floor

Presided:             Rev Fr Thomas Varghese, VP-Sunday School

Theme:                “Who is Christ for me”

Leader:                 Rev Fr George Varghese (Raji)

                               

  • KIDS CORNER (Below 12 yrs)                
  • Organised by Sunday School

Venue:                 College Classroom, Ist floor

Presided:             Mr Sunny Pariyaram, Director-Sunday School

Theme:                “Action Songs and Stories”

Leader:                 Rev FrGeevarghese Varghese (Jobin)&Mrs Jaya Mary Jose

 

5.50 pm                :               Procession from Aramana

6.00 pm                :               Evening Prayer (Sleeba Namaskaram)

6.30 pm                :               Devotional Song – Diocesan Choir

6.45 pm                :               Bible Reading – MrThomas Jacob Thampan

                                                Welcome Speech – Rev Fr Koshy Alex, Diocesan Secretary

                                                Brief Report – Rev Fr Benjamin Stephen, Cooridnator-Spiritual Revival Ministry

                                                Presidential and Inaugural Address-HG Geevarghese Mar Coorilos, Metropolitan-Bombay

                                                Devotional Song – Diocesan Choir

7.00 pm                :               Devotional Address, Ist Part – V Rev Joseph Samuel KarukayilCorEpiscopa

7.45 pm                :               Devotional Song –Diocesan Choir (Offertory Collection)

7.50 pm                :               Devotional Address, IInd Part – V Rev Joseph Samuel     KarukayilCorEpiscopa

8.30 pm                :               Devotional Song – Diocesan Choir

                                                Vote of Thanks – Rev Fr M S Geevarghese, Convenor-Convention Committee

                                                Benediction followed by Love Feast

                                               

Anchor                 :               Rev Fr Thomas Myalil     

All the faithful are requested to attend the Gospel Convention and sessions to receive great blessings through the world of God.

               

3rd Bombay Orthodox Convention, 2nd Day, At St Marys Orthodox Church, Vapi, Gujarat

37th Annual Feast of St John the Baptist at St Johns Orthodox Church, Andheri from 22nd to 29th, January, 2017

ബോംബെ ഓർത്തഡോൿസ് കൺവെൻഷൻ മെഗാ സമ്മേളനം ഞായറാഴ്ച വാശി സെന്റ് മേരീസ് ഗ്രൗണ്ടിൽ നടക്കും

Backdrop
3rd Bombay Orthodox Convention

ജീവിതത്തിൽ ഉയർച്ച ആഗ്രഹിക്കുന്നവർ താഴ്ചകളിലുടെ കടന്നു പോകണം-  വന്ദ്യ ജോസഫ് ശാമുവേൽ കോർ എപ്പിസ്‌കോപ്പ

 ജീവിതത്തിൽ  ഉയർച്ച ആഗ്രഹിക്കുന്നവർ താഴ്ചകളിലുടെ കടന്നു  പോകണം. മദ്യപാനവും വെറിക്കുത്തും നിരാശ വർദ്ധിപ്പിക്കും. സഭാമക്കൾ വിശുദ്ധ ജീവിത ശൈലി പിൻതുടരണമെന്ന് വന്ദ്യ ജോസഫ് സാമുവൽ കോർ എപ്പിസ്കോപ്പ പറഞ്ഞു . ബോംബെ ഓർത്തഡോൿസ് കൺവെൻഷന്റെ ആദ്യ ദിനമായ ഇന്നലെ വസായ് , സെന്റ് തോമസ് ദേവാലയത്തിൽ മുഖ്യ സന്ദേശം നൽകികൊണ്ട് സംസാരിക്കുകയായിരുന്നു എപ്പിസ്കോപ്പ . വേദപുസ്തകത്തിലെ ഏഴ് താഴ്വരകളായിരുന്നു പ്രതിപാദ്യ വിഷയം. കൺവെൻഷൻ വന്ദ്യ യൗനാൻ മുളമൂട്ടിൽ കോർ എപ്പിസ്കോപ്പ   ഉൽഘാടനം ചെയ്തു. ദ്രാസന കൺവെൻഷൻ ജനറൽ കൺവീനറും വസായ് പള്ളി വികാരിയുമായ ബഞ്ചമിൻ സ്റ്റീഫൻ അച്ചൻ സ്വാഗതവും ശ്രീ’ സജി വ് കൃതജ്ഞതയും പറഞ്ഞു

കൺവെൻഷന്റെ രണ്ടാം ദിനമായ ഇന്ന് സൂററ്റ് റീജിയൻ കൺവെൻഷൻ വാപ്പി, സെന്റ് മേരീസ് ദേവാലയത്തിലും, നാളെ കല്യാൺ റീജിയൻ കൺവെൻഷൻ കല്യാൺ സെന്റ് തോമസ് ദേവാലയത്തിലും , സെൻട്രൽ റീജിയൻ കൺവെൻഷൻ 28 ശനിയാഴ്ച താനെ സെന്റ് സ്റ്റീഫൻസ് ദേവാലയത്തിലും നടക്കുമെന്ന് കൺവെൻഷൻ കൺവീനർ റെവ .ഫാ .എം .എസ് ജോയി അറിയിച്ചു.

ജനുവരി 29 ഞായാറാഴ്ച മെഗാ കൺവെൻഷൻ വാശി സെന്റ് മേരീസ് സ്കൂൾ ഗ്രൗണ്ടിൽ നടക്കും . അന്നേ ദിവസം വൈകുനേരം 4 മണി മുതൽ ടീൻസ് , യൂത്ത്, എൽഡേഴ്സ്, യുവ ദമ്പതികൾ എന്നിവർക്ക് വേണ്ടി വിവിധ യോഗങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.6 .30 ന് സന്ധ്യാ നമസ്കാരത്തെ തുടർന്ന് നടക്കുന്ന മെഗാ കൺവെൻഷന് ബോംബെ ഭദ്രാസന മെത്രാപോലീത്ത അഭിവന്ദ്യ ഗീവര്ഗീസ് മാർ കൂറിലോസ് അധ്യക്ഷത വഹിക്കും. വന്ദ്യ ജോസഫ് ശാമുവേൽ കറുകയിൽ കോർ എപ്പിസ്‌കോപ്പ മുഖ്യ സന്ദേശം നൽകും .ബോംബെ ഡൈയോസീഷ്യൻ കൊയർ ഗാന ശ്രുശൂഷക്ക് നേതൃത്വം വഹിക്കും . മുംബൈ , പൂനെ , നാസിക് , ഗുജറാത്ത് മേഖലകളിൽ നിന്നായി 5000 -ൽ അധികം വിശ്വാസികൾ സമാപന യോഗത്തിൽ പങ്കെടുക്കുമെന്ന് കരുതുന്നു . ഭദ്രാസനത്തിലെ എല്ലാ ഇടവകളിൽ നിന്നും പ്രേത്യേക വാഹന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് .

ബോംബെ ഭദ്രാസനത്തിലെ മുഴുവൻ ജനങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ട് സംഘടിപ്പിക്കുന്ന കൺവെൻഷൻ യോഗങ്ങളിലും , ക്ലാസ്സുകളിലും സംബന്ധിച്ച് ആത്മീയ പുതുക്കം പ്രാപിക്കുവാൻ ഏവരുടെയും പ്രാർത്ഥന പൂർവ്വമായ സാനിദ്ധ്യം ക്ഷണിച്ചുകൊള്ളുന്നു.

Pages:« Prev123456...1819Next »